---
title: "എം.എസ്.എഫ് ബീരിച്ചേരി ശാഖ കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ സ്മാരക ജനപ്രിയ ബസ് പുരസ്കാരത്തിന് കരിപ്പാൽ  ബസ് അര്‍ഹരായി"
english_title: "Karipal bus was awarded the Shihab Thangal Memorial Popular Bus Award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135449/karipal-bus-was-awarded-the-shihab-thangal-memorial-popular-bus-award"
published_at: "2023-08-01T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c87f7bb4391_news-card.jpg"
keywords: []
---

# എം.എസ്.എഫ് ബീരിച്ചേരി ശാഖ കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ സ്മാരക ജനപ്രിയ ബസ് പുരസ്കാരത്തിന് കരിപ്പാൽ  ബസ് അര്‍ഹരായി

> **Lead Summary:** വിദ്യാര്‍ത്ഥികളോടുള്ള സ്നേഹ സമീപനം, യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, ശുചിത്വം, കൃത്യത, വേഗത തുടങ്ങിയവ മുന്‍നിര്‍ത്തി തൃക്കരിപ്പൂര്‍ - പയ്യന്നൂര്‍ റൂട്ടില്‍ ബീരിച്ചേരി വഴി പോകുന്ന നാല്‍പതോളം ബസ്സുകള്‍ നിരീക്ഷിച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്.

## Article Content

വിദ്യാര്‍ത്ഥികളോടുള്ള സ്നേഹ സമീപനം, യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, ശുചിത്വം, കൃത്യത, വേഗത തുടങ്ങിയവ മുന്‍നിര്‍ത്തി തൃക്കരിപ്പൂര്‍ - പയ്യന്നൂര്‍ റൂട്ടില്‍ ബീരിച്ചേരി വഴി പോകുന്ന നാല്‍പതോളം ബസ്സുകള്‍ നിരീക്ഷിച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്.

നിരീക്ഷണത്തിന്റെ ഭാഗമായി പരാതി പെട്ടികളും പബ്ലിക്ക് ടോക്കും എസ്.എം.എസ് വോട്ടെടുപ്പും നടത്തി. പബ്ലിക്ക് ടോക്കില്‍ പല ബസ് ജീവനക്കാരില്‍നിന്നുമുണ്ടായ നല്ല പെരുമാറ്റം അത്ഭുതപ്പെടുത്തിയതായി പലരും പങ്ക് വെച്ചു. എസ്.എം.എസ് വോട്ടെടുപ്പില്‍ 7300 ല്‍ പരം ആളുകള്‍ അവരുടെ ഇഷ്ട ബസ്സിനായി വോട്ടുകള്‍ രേഖപ്പെടുത്തി.

ആദ്യ സ്ഥാനങ്ങളിലായി തിരുവാതിര, ഡമാസ്‌ , ഷംസീനാസ് ബസ്സുകള്‍ ഇടം നേടി. ആഗസ്റ്റ്‌ 1 ന് ശിഹാബ് തങ്ങള്‍ ദിനത്തില്‍ ബീരിച്ചേരി വൈ.എം.സി.എ പരിസരത്ത് വെച്ച് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ബിജു.എസ് (അസി. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍, കാഞ്ഞങ്ങാട്) ഉപഹാരവും, ഷുക്കൂർ അബ്ദുല്ല (ഡയറക്ടർ സിയാ ഗോൾഡ്) ക്യഷ് പ്രൈസും, വി.കെ.ബാവ (പ്രസിഡന്റ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്) പ്രശസ്തി പത്രവും സമ്മാനിക്കും.

ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. കഴിഞ്ഞ വര്‍ഷങ്ങളിലായി കാര്‍ത്തികേയന്‍, ആരോമല്‍, മേനക, നസീമ,കസിൻസ് പുഴക്കര എന്നീ ബസ്സുകളായിരുന്നു പുരസ്കാരത്തിന് അര്‍ഹത നേടിയത്.

വാർത്താ സമ്മേളനത്തിൽ ബീരിച്ചേരി വാർഡ് മെമ്പർ ഫായിസ്.യു.പി, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ടി.പി.അഹ്‌മദ്‌ ഹാജി, ജില്ലാ എം.എസ്.എഫ് സെക്രട്ടറി മർസൂഖ് റഹ്മാൻ, എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് സുൻസുനു.വി.പി.പി, ശാഖാ എം.എസ്.എഫ് സെക്രട്ടറി ഹാരിസ്.കെ, അവാർഡ് കമ്മിറ്റി അംഗങ്ങളായ ശമ്മാസ് സലാം, നിഷാദ് എം.ടി.പി, അസാസ്.യു.പി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135449/karipal-bus-was-awarded-the-shihab-thangal-memorial-popular-bus-award)