---
title: "#toddyshop 15കാരിക്ക് മദ്യം നൽകി, 7 കള്ള് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി"
english_title: "A 15-year-#old woman was given #alcohol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135241/a-15-year-old-woman-was-given-alcohol"
published_at: "2023-07-31T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c764540118f_Untitled-2-web.jpg"
keywords: []
---

# #toddyshop 15കാരിക്ക് മദ്യം നൽകി, 7 കള്ള് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി

> **Lead Summary:** **വാ​ടാ​ന​പ്പ​ള്ളി: **പ​തി​ന​ഞ്ചു​കാ​രി​ക്ക് ഷാ​പ്പി​ൽ വെ​ച്ച് ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം കു​ടി​ക്കാ​ൻ ക​ള്ള് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​ബ്കാ​രി ആ​ക്ട് ലം​ഘി​ച്ച ഷാ​പ്പ് അ​ട​പ്പി​ച്ചു. ഈ ​ഷാ​പ്പ് ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ് നാ​ലി​ന് കീ​ഴി​ലെ ഏ​ഴ് ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി.

## Article Content

**വാ​ടാ​ന​പ്പ​ള്ളി: **പ​തി​ന​ഞ്ചു​കാ​രി​ക്ക് ഷാ​പ്പി​ൽ വെ​ച്ച് ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം കു​ടി​ക്കാ​ൻ ക​ള്ള് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​ബ്കാ​രി ആ​ക്ട് ലം​ഘി​ച്ച ഷാ​പ്പ് അ​ട​പ്പി​ച്ചു. ഈ ​ഷാ​പ്പ് ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ് നാ​ലി​ന് കീ​ഴി​ലെ ഏ​ഴ് ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി.

ത​ളി​ക്കു​ളം ത​മ്പാ​ൻ​ക​ട​വി​ലാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ഷാ​പ്പി​ൽ​നി​ന്ന് ക​ള്ള് ന​ൽ​കി​യ​ത്.  ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ പെ​ടു​മെ​ന്ന സ്ഥി​തി​യി​ൽ പ്ര​ദേ​ശ​ത്തെ വീ​ട്ട​മ്മ​മാ​ർ വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ചു.

മാ​നേ​ജ​ർ ഷാ​പ്പി​ൽ വെ​ച്ച് ക​ള്ള് വ​യ​റ് നി​റ​യെ കു​ടി​ക്കാ​ൻ ന​ൽ​കി​യെ​ന്ന് പെ​ൺ​കു​ട്ടി പൊ​ലീ​സി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​ൺ​സു​ഹൃ​ത്തി​നെ​യും ക​ള്ള് ഷാ​പ്പ് മാ​നേ​ജ​രെ​യും വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​രു​വ​രും റി​മാ​ൻ​ഡി​ലു​മാ​യി.

പി​ന്നീ​ട് ന​ട​ന്ന വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ബ്കാ​രി ആ​ക്ട് ലം​ഘി​ച്ച ഏ​ഴ് ക​ള്ളു​ഷാ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് എ​ക്സൈ​സ് ക​മീ​ഷ​ണ​ർ റ​ദ്ദ് ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135241/a-15-year-old-woman-was-given-alcohol)