---
title: "ജനകീയാസൂത്രണ ജൂബിലി സ്മാരക പരിപാടി യു ഡി എഫ് ബഹിഷ്‌കരിക്കും"
english_title: "#UDF to boycott #Janakiyasa Sutrana Jubilee memorial programme"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135221/udf-to-boycott-janakiyasa-sutrana-jubilee-memorial-programme"
published_at: "2023-07-31T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7580a3f491_Untitled-2-web.jpg"
keywords: []
---

# ജനകീയാസൂത്രണ ജൂബിലി സ്മാരക പരിപാടി യു ഡി എഫ് ബഹിഷ്‌കരിക്കും

> **Lead Summary:** **ഏഴോം: **ഏഴോം ഗ്രാമ പഞ്ചായത്ത് വികസനത്തിൽ കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിൽ പ്രതിഷേധിച്ച് ഏഴോം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഇന്ന് തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്ന ജനകീയാസൂത്രണ രജതജൂബിലി സ്മാരകം ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കാൻ UDF ഏഴോം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

## Article Content

**ഏഴോം: **ഏഴോം ഗ്രാമ പഞ്ചായത്ത് വികസനത്തിൽ കാണിക്കുന്ന രാഷ്ട്രീയ വിവേചനത്തിൽ പ്രതിഷേധിച്ച് ഏഴോം ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഇന്ന് തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്ന ജനകീയാസൂത്രണ രജതജൂബിലി സ്മാരകം ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കാൻ UDF ഏഴോം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

പഞ്ചായത്തിലെ ഓണപ്പമ്പ സെന്റർ, ചെങ്ങൽ ക്ഷേത്രപരിസരം, ഏഴോം മൂല എന്നിവിടങ്ങളിൽ എം.പി. രാജ്മോഹൻ ഉണ്ണിത്താൻ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കൊടുത്ത ഹൈമാസ് ലൈറ്റുകൾ കൾക്ക് പഞ്ചായത്ത് ഭരണ സമിതിഅനുമതി നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് പരിപാടിയിൽ നിന്ന് വിട്ട് നിൽകാൻ തീരുമാനിച്ചത്. പാറയിൽ കൃഷ്ണൻ അദ്യക്ഷനായിരുന്നു. എം.അബ്ദുള്ള സ്വാഗതവും ഹരി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135221/udf-to-boycott-janakiyasa-sutrana-jubilee-memorial-programme)