---
title: "#vkphameedali ഏക സിവിൽ കോഡ് ഇന്ത്യയുടെ ബഹുസ്വരത തകർക്കും:വി.കെ.പി ഹമീദലി"
english_title: "v k p hameedali"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135160/v-k-hameedali"
published_at: "2023-07-31T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7308b7c5d2_news-card.jpg"
keywords: []
---

# #vkphameedali ഏക സിവിൽ കോഡ് ഇന്ത്യയുടെ ബഹുസ്വരത തകർക്കും:വി.കെ.പി ഹമീദലി

> **Lead Summary:** **തൃക്കരിപ്പൂർ :**ജനങ്ങൾക്കിടയിൽ സ്പർദ്ധയും വർഗ്ഗീയ ധ്രുവീകരണവും മാത്രമാണ് ഏക സിവിൽ കോഡിലൂടെ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയുടെ ബഹുസ്വരതയെ സംരക്ഷിക്കുന്നതിൽ എന്നും മുന്നിൽ നിന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും രാഷ്ട്രനിർമ്മിതിക്ക് ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കപ്പെടേണ്ടതാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ.പി.ഹമീദലി അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സ്മൃതിവിചാരം ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തൃക്കരിപ്പൂർ :**ജനങ്ങൾക്കിടയിൽ സ്പർദ്ധയും വർഗ്ഗീയ ധ്രുവീകരണവും മാത്രമാണ് ഏക സിവിൽ കോഡിലൂടെ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയുടെ ബഹുസ്വരതയെ സംരക്ഷിക്കുന്നതിൽ എന്നും മുന്നിൽ നിന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും രാഷ്ട്രനിർമ്മിതിക്ക് ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കപ്പെടേണ്ടതാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ.പി.ഹമീദലി അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സ്മൃതിവിചാരം ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യങ്ങൾ നിറഞ്ഞ നാടിനെ ഭിന്നിപ്പിക്കാൻ മാത്രമേ ഏക സിവിൽ കോഡ് ഉപകരിക്കൂ എന്നും നിയമങ്ങൾ ഏകീകരിക്കുന്നതിനു പകരം ജനങ്ങളെ ഒന്നിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രസിഡണ്ട് പി.സലീൽ അദ്ധ്യക്ഷത വഹിച്ചു.

കാസർഗോഡ് ജില്ല മുസ്ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് എം.സി.ശിഹാബ് മാസ്റ്റർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.സെക്രട്ടറി എജിസി ഷംഷാദ്,ഷുഹൈബ് വി.പി.പി,ഷംസീർ,ടി.സി.കബീർ,പി.കെ.കമറുദ്ധീൻ,ഷരീഫ് മാടാപ്പുറം,അസ്ഹറുദ്ധീൻ മണിയനോടി,റാഷിദ് എം.കെ. മർസൂഖ്റഹ്മാൻ,സുഹൈർ ബീരിച്ചേരി,എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135160/v-k-hameedali)