---
title: "കൊലവിളിമുദ്രാവാക്യം; സംഘപരിവാർ സം​ഘടനകൾക്കെതിരെ കേസ്"
english_title: "Case against rss "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135092/case-against-rss"
published_at: "2023-07-30T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c698e4dddf9_Police-Jeep.jpg"
keywords: []
---

# കൊലവിളിമുദ്രാവാക്യം; സംഘപരിവാർ സം​ഘടനകൾക്കെതിരെ കേസ്

> **Lead Summary:** **പാലക്കാട്: **പട്ടാമ്പി കൊപ്പത്ത്സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് ലീ​ഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയപരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്. 

## Article Content

**പാലക്കാട്: **പട്ടാമ്പി കൊപ്പത്ത്സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് ലീ​ഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയപരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്. 

ഇന്നലെ വൈകീട്ടാണ് സംഭവം.പ്രകടനത്തിനിടെ ലീഗ് പ്രവർത്ത കർക്കെതിരെകൊലവിളി നടത്തിയെന്നാണ് പരാതി. യൂത്ത് ലീ​ഗിനും സ്പീക്കർ എഎൻ ഷംസീറിനും എതിരെയാണ്പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനത്തിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും പ്രസംഗമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. 

മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് ലീ​ഗ് കാഞ്ഞങ്ങാട് നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യംഉയർന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അഞ്ച് പേരെ അറസ്റ്റും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135092/case-against-rss)