---
title: "അണലിയുടെ കടിയേറ്റ് യുവാവ് മരിച്ചു"
english_title: "Kundathil sajeevan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135090/kundathil-sajeevan"
published_at: "2023-07-30T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c698471b2c1_dead.jpg"
keywords: []
---

# അണലിയുടെ കടിയേറ്റ് യുവാവ് മരിച്ചു

> **Lead Summary:** **പയ്യന്നൂർ: **പാമ്പുകടിയേറ്റ യുവാവ് മരിച്ചു.കരിവെള്ളൂർ കുണിയനിലെ കുണ്ടത്തിൽ സജീവൻ ആണ് മരണപ്പെട്ടത്.ശനിയാഴ്ച ഉച്ചക്ക് വീട്ടുപറമ്പിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്.ബന്ധുക്കൾ ഉടൻ പയ്യന്നൂരിലെ ആശുപത്രിയിലെത്തിക്കുയും പ്രാഥമിക ചികിത്സ നൽകിയ ശേഷം ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

## Article Content

**പയ്യന്നൂർ: **പാമ്പുകടിയേറ്റ യുവാവ് മരിച്ചു.കരിവെള്ളൂർ കുണിയനിലെ കുണ്ടത്തിൽ സജീവൻ ആണ് മരണപ്പെട്ടത്.ശനിയാഴ്ച ഉച്ചക്ക് വീട്ടുപറമ്പിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്.ബന്ധുക്കൾ ഉടൻ പയ്യന്നൂരിലെ ആശുപത്രിയിലെത്തിക്കുയും പ്രാഥമിക ചികിത്സ നൽകിയ ശേഷം ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ആശുപത്രിയിൽതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഞായറാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. കുണിയനിലെ പരേതനായ കീനേരി കണ്ണൻ്റെയും നാരായണിയുടെയും മകനാണ്. ഓണക്കുന്നിലെ പാൽ സൊസൈറ്റി വാഹനത്തിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ. ശാന്ത, ദേവൻ ,സതീശൻ ,സന്തോഷ്, സബിത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135090/kundathil-sajeevan)