---
title: "വെട്ടിക്കൊണ്ടിരിക്കെ മരം ദേഹത്ത് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "Marykkutty "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135089/marykkutty"
published_at: "2023-07-30T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c69751af89e_Delhi_man_beats_son_1112022.jpg"
keywords: []
---

# വെട്ടിക്കൊണ്ടിരിക്കെ മരം ദേഹത്ത് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **കോട്ടയം: **പള്ളത്ത് വെട്ടിക്കൊണ്ടിരുന്ന പുളിമരം വീണ് വീട്ടമ്മ മരിച്ചു. പള്ളം ബുക്കാന റോഡിൽ മലേപ്പറമ്പിൽ മേരിക്കുട്ടിയാണ് മരിച്ചത്. ഇവർക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

## Article Content

**കോട്ടയം: **പള്ളത്ത് വെട്ടിക്കൊണ്ടിരുന്ന പുളിമരം വീണ് വീട്ടമ്മ മരിച്ചു. പള്ളം ബുക്കാന റോഡിൽ മലേപ്പറമ്പിൽ മേരിക്കുട്ടിയാണ് മരിച്ചത്. ഇവർക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

വടം കെട്ടി വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി മറ്റൊരു വശത്തേയ്ക്ക് മറിയുകയായിരുന്നു. ഈ സമയത്ത് വീട്ടുമുറ്റത്ത് സംസാരിച്ച് നിൽക്കുകയായിരുന്നു മേരിക്കുട്ടിയും, ഷേർളിയും, സ്മിതയും. ഇവർക്കിടയിലേയ്ക്കാണ് മരം മറിഞ്ഞു വീണത്.

സ്മിതയും ഷേർളിയും ഓടിമാറിയെങ്കിലും മേരിക്കുട്ടിയുടെ ശരീരത്തിലേയ്ക്കാണ് മരം വീണത്. തല്ക്ഷണം മരണം സംഭവിച്ചു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേയ്ക്കു മാറ്റി. മറ്റുള്ള രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135089/marykkutty)