---
title: "ട്രോളിങ് നിരോധനം നാളെ അവസാനിക്കും"
english_title: "Trolling "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/135084/trolling"
published_at: "2023-07-30T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c69572195d4_Screenshot_20230730_222029_Google.jpg"
keywords: []
---

# ട്രോളിങ് നിരോധനം നാളെ അവസാനിക്കും

> **Lead Summary:** സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിം​ഗ് നിരോധനം നാളെ അർദ്ധ രാത്രിയോടെ അവസാനിക്കും. തിങ്കളാഴ്ച അർദ്ധ രാത്രി മുതൽ മത്സ്യ ബന്ധന ബോട്ടുകൾക്ക് കടലിലേക്ക് പോകാം. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യ ബന്ധനത്തിന് തടസമില്ല.

## Article Content

സംസ്ഥാനത്ത് 52 ദിവസം നീണ്ട ട്രോളിം​ഗ് നിരോധനം നാളെ അർദ്ധ രാത്രിയോടെ അവസാനിക്കും. തിങ്കളാഴ്ച അർദ്ധ രാത്രി മുതൽ മത്സ്യ ബന്ധന ബോട്ടുകൾക്ക് കടലിലേക്ക് പോകാം. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യ ബന്ധനത്തിന് തടസമില്ല.

മത്സ്യബന്ധന തൊഴിലാളികളും ബോട്ടുടമകളും എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി. ബോട്ടുകളുടെ അറ്റകുറ്റപ്പണിയും പൂർത്തിയായി. ബോട്ടുകളിൽ ഡീസലും ഐസും സ്റ്റോക്ക് ചെയ്യുന്ന നടപടികൾ ഇന്നും നാളെയും കൊണ്ട് പൂർത്തീകരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/135084/trolling)