---
title: "#aicamera കവിൾ ചൊറിഞ്ഞു: ബൈക്ക് യാത്രികന് എ ഐ ക്യാമറയുടെ 2500 രൂപ പിഴ"
english_title: "Scratched cheek: Biker fined Rs 2500 for AI camera"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134940/scratched-cheek-biker-fined-rs-2500-for-ai-camera"
published_at: "2023-07-30T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c602ee8a69a_Untitled-2-web.jpg"
keywords: []
---

# #aicamera കവിൾ ചൊറിഞ്ഞു: ബൈക്ക് യാത്രികന് എ ഐ ക്യാമറയുടെ 2500 രൂപ പിഴ

> **Lead Summary:** **വർക്കല: **കവിൾ ചൊറിഞ്ഞു ബൈക്ക് യാത്രികന് എഐ ക്യാമറയുടെ ഫൈൻ. ആംബുലൻസ് ഡ്രൈവറായ രാമന്തളി അസീല മൻസിലിൽ സജീദിനാണ് 2,500 രൂപ പിഴ ചുമത്തിയത്. ഇടതു കൈകൊണ്ട് കവിൾ ചൊറിയുമ്പോൾ, അത് മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന രീതിയിലാണ് ക്യാമറ‌ ദൃശ്യം നോക്കി ഉദ്യോഗസ്ഥർ പിഴയിട്ടത്.

## Article Content

**വർക്കല: **കവിൾ ചൊറിഞ്ഞു ബൈക്ക് യാത്രികന് എഐ ക്യാമറയുടെ ഫൈൻ. ആംബുലൻസ് ഡ്രൈവറായ രാമന്തളി അസീല മൻസിലിൽ സജീദിനാണ് 2,500 രൂപ പിഴ ചുമത്തിയത്. ഇടതു കൈകൊണ്ട് കവിൾ ചൊറിയുമ്പോൾ, അത് മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന രീതിയിലാണ് ക്യാമറ‌ ദൃശ്യം നോക്കി ഉദ്യോഗസ്ഥർ പിഴയിട്ടത്.

ഇക്കഴിഞ്ഞ 15ന് ഉച്ചയ്ക്ക് 12.38ന് ആണ് നിയമലംഘനം നടന്നതായി നോട്ടിസിൽ പറയുന്നത്. പകർത്തിയത്. അതേ സമയം മൊബൈൽ ഫോൺ തന്റെ പോക്കറ്റിൽ തന്നെയാണ് ഇരിക്കുന്നതെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങൾ നൽകിയിട്ടും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ കനിയുന്നില്ലെന്നാണ് സജീദ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134940/scratched-cheek-biker-fined-rs-2500-for-ai-camera)