---
title: "#briberycase വില്ലേജ് ഓഫീസർ ആയിരുന്ന പയ്യന്നൂർ സ്വദേശി കൈക്കൂലി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി"
english_title: "A native of Payyannur, who was a village officer, was found guilty in a #bribery case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134937/a-native-of-payyannur-who-was-a-village-officer-was-found-guilty-in-a-bribery-case"
published_at: "2023-07-30T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c601813b91b_pocso.jfif"
keywords: []
---

# #briberycase വില്ലേജ് ഓഫീസർ ആയിരുന്ന പയ്യന്നൂർ സ്വദേശി കൈക്കൂലി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി

> **Lead Summary:** **കണ്ണൂർ : **വില്ലേജ് ഓഫീസറായിരുന്ന പയ്യന്നൂർ സ്വദേശി കെ.എം. ബാബുവിനെ കൈക്കൂലി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റിൽ രജിസ്റ്റർ ചെയ്ത കേസിലാണിത്.

## Article Content

**കണ്ണൂർ : **വില്ലേജ് ഓഫീസറായിരുന്ന പയ്യന്നൂർ സ്വദേശി കെ.എം. ബാബുവിനെ കൈക്കൂലി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റിൽ രജിസ്റ്റർ ചെയ്ത കേസിലാണിത്.

2010-ൽ പയ്യന്നൂർ വില്ലേജ് ഓഫീസറായിരിക്കേ ക്വാർട്ടേഴ്സിന് മുകളിൽ കെട്ടിടം നിർമിക്കുന്നതിന് മുനിസിപ്പാലിറ്റിയിൽ ഹാജരാക്കാനുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിന് അഷ്റഫ് എന്നയാളിൽനിന്ന് 8000 രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. അഷ്റഫിന്റെ സുഹൃത്ത് എം.എം. ഇസ്മയിലിന്റെ പരാതിയിലാണ് കേസ്‌.

കൈക്കൂലി നിരോധനനിയമം സെക്ഷൻ ഏഴ് പ്രകാരം ഒരുവർഷം കഠിനതടവും 25000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കഠിന തടവും സെക്ഷൻ 13 പ്രകാരം ഒരുവർഷം കഠിന തടവും 25000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മുന്നുമാസം കഠിനതടവിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134937/a-native-of-payyannur-who-was-a-village-officer-was-found-guilty-in-a-bribery-case)