---
title: "#youthleagueday ജൂലൈ 30 യൂത്ത്‌ ലീഗ് ദിനം; ഓർമ്മകൾ അയവിറക്കി ചരിത്രം പകർന്ന് നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത്‌ ലീഗ്"
english_title: "#July 30 #Youth League Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134885/july-30-youth-league-day"
published_at: "2023-07-30T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5e22336494_Untitled-2-web.jpg"
keywords: []
---

# #youthleagueday ജൂലൈ 30 യൂത്ത്‌ ലീഗ് ദിനം; ഓർമ്മകൾ അയവിറക്കി ചരിത്രം പകർന്ന് നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത്‌ ലീഗ്

> **Lead Summary:** 1980 ജൂലൈ 30 ലെ ഭാഷാ സമര പോരാട്ടത്തിൽ ഇതിഹാസങ്ങൾ എഴുതിച്ചേർത്ത് ധീര രക്തസാക്ഷികളായ മജീദ്,റഹ്മാൻ,കുഞ്ഞിപ്പമാരുടെ സ്മരണകളുമായി നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത്‌ ലീഗിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 30 യൂത്ത്‌ ലീഗ് ദിനമാചരിച്ചു.

## Article Content

1980 ജൂലൈ 30 ലെ ഭാഷാ സമര പോരാട്ടത്തിൽ ഇതിഹാസങ്ങൾ എഴുതിച്ചേർത്ത് ധീര രക്തസാക്ഷികളായ മജീദ്,റഹ്മാൻ,കുഞ്ഞിപ്പമാരുടെ സ്മരണകളുമായി നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത്‌ ലീഗിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 30 യൂത്ത്‌ ലീഗ് ദിനമാചരിച്ചു.

ശാഖ മുസ്‌ലിം യൂത്ത്‌ ലീഗ് പ്രസിഡന്റ്‌ കെ വി ശഫീഖ് പതാക ഉയർത്തി.ഗതകാലങ്ങളിൽ ഹരിത രാഷ്ട്രീയത്തിന് നേതൃത്വം നൽകി മണ്മറഞ്ഞവർക്ക് വേണ്ടി ഖബറിടത്തിൽ പ്രാർത്ഥന നടത്തി.എം അബ്ദുള്ള മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി,ജന.സെക്രട്ടറി സി ഉമ്മർ,ഭാരവാഹികളായ പി പി മുസ്തഫ ഹാജി,വി വി ശിഹാബ്,ശാഖ യൂത്ത്‌ ലീഗ് ഭാരവാഹികളായ സി ശിഹാബ്,അബ്ദുള്ള എം പി,അബ്ദുള്ള എം എ,ശമ്മാസ് എം,ഇബ്രാഹീം കെ പി,ഹാഷിർ അബ്ദുള്ള തുടങ്ങി മുസ്‌ലിം ലീഗ്,യൂത്ത്‌ ലീഗ്,msf നേതാക്കൾ സംബന്ധിച്ചു.

അറബി ഭാഷാ സമരത്തില്‍ രക്തസാക്ഷികളായ മജീദ്-റഹ്മാന്‍–കുഞ്ഞിപ്പ അനുസ്മരണത്തോടൊപ്പം കഴിഞ്ഞ കാലങ്ങളില്‍ സംഘടനക്ക് നേതൃത്വം നല്‍കിയവരുടെ ഒത്ത്കൂടലും ഓര്‍മപുതുക്കലും കൂടിയായി ശാഖ കമ്മിറ്റി നടത്തിയ യൂത്ത്‌ ലീഗ് ദിനാചരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134885/july-30-youth-league-day)