---
title: "#arrest സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ"
english_title: "The accused was arrested in the case of #extorting Rs 10 lakh by offering a job as a teacher in a school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134737/the-accused-was-arrested-in-the-case-of-extorting-rs-10-lakh-by-offering-a-job-as-a-teacher-in-a-school"
published_at: "2023-07-29T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4ed0950612_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# #arrest സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

> **Lead Summary:** **കുടിയാന്മല: **സ്കൂളിൽഅധ്യാപിക ജോലി വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ഏറണാകുളം കടവന്ത്ര എളംകുളം സ്വദേശി എസ്.സതീഷ് ചന്ദ്രനെയാണ് കുടിയാന്മലഎസ് ഐ.കെ എം മനോജ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

**കുടിയാന്മല: **സ്കൂളിൽഅധ്യാപിക ജോലി വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ഏറണാകുളം കടവന്ത്ര എളംകുളം സ്വദേശി എസ്.സതീഷ് ചന്ദ്രനെയാണ് കുടിയാന്മലഎസ് ഐ.കെ എം മനോജ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.

ആലക്കോട്ടെ എൻ.എസ്.എസ്.സ്കൂളിൽ അധ്യാപികയായി ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയ ശേഷം കോട്ടയം സ്വദേശിനിയും കുടിയാന്മല സ്റ്റേഷൻ പരിധിയിൽ താമസക്കാരിയുമായ ജീമോൾ(32) ആണ് തട്ടിപ്പിനിരയായത്.

കോട്ടയം സ്വദേശി സജിൻ ദേവ് ,പരാതിക്കാരിയായയുവതിയുടെ സഹപാഠിയായ ഇയാളുടെഭാര്യ ചിഞ്ചു രാജ് എന്നിവർക്കെതിരെയായിരുന്നു പരാതിയിൽ കുടിയാന്മല പോലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞ വർഷമാണ് യുവതിയിൽ സംഘം ജോലി വാഗ്ദാനം നൽകി പണം തട്ടിയത്.അറസ്റ്റിലായ സതീഷ് ചന്ദ്രൻ കേസിൽ മൂന്നാം പ്രതിയാണ്. മറ്റു രണ്ടു പ്രതികളും ഒളിവിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134737/the-accused-was-arrested-in-the-case-of-extorting-rs-10-lakh-by-offering-a-job-as-a-teacher-in-a-school)