---
title: "#chandni ആലുവയില്‍നിന്ന് കാണാതായ കുട്ടി കൊല്ലപ്പെട്ടു; മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി"
english_title: "missing-child-killed-in-aluva"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134671/missing-child-killed-in-aluva"
published_at: "2023-07-29T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4bf33bfd23_24-image-2023-07-29T122440.126-670x370.jpg"
keywords: []
---

# #chandni ആലുവയില്‍നിന്ന് കാണാതായ കുട്ടി കൊല്ലപ്പെട്ടു; മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** ആലുവയില്‍നിന്ന് കാണാതായ അഞ്ച് വയസുകാരി ചാന്ദ്‌നിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്നുമാണ് കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 

## Article Content

ആലുവയില്‍നിന്ന് കാണാതായ അഞ്ച് വയസുകാരി ചാന്ദ്‌നിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്നുമാണ് കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകളാണ് കൊല്ലപ്പെട്ട ചാന്ദ്‌നി. തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ അസം സ്വദേശി അസ്ഫാക് ആലം പിടിയിലായിരുന്നു.

കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായി പ്രതി പൊലീസിനോട് പറഞ്ഞത് മുക്കത്തെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയ കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയെന്നും സുഹൃത്തിന്റെ സഹായം കുട്ടിയെ കടത്തിക്കൊണ്ട് പോകാന്‍ ലഭിച്ചുവെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

സക്കീര്‍ ഹുസൈന്‍ എന്നയാള്‍ക്കാണ് കുട്ടിയെ കൈമാറിയതെന്നും പ്രതി പറഞ്ഞിരുന്നു ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് അസ്ഫാക് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ഇയാള്‍ പെണ്‍കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു.

പിന്നാലെ അസ്ഫാക് ആലത്തിനെ ഇന്നലെ രാത്രി ആലുവ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134671/missing-child-killed-in-aluva)