---
title: "#bluebirdsbus യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം തോന്നിയ ആളുടെ ജീവൻ രക്ഷിച്ച് മാതൃകയായി ബ്ലൂ ബേർഡ്സ് ബസ് ജീവനക്കാർ"
english_title: "#blue birds bus "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134594/blue-birds-bus"
published_at: "2023-07-29T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c48bf04057c_news-card.jpg"
keywords: []
---

# #bluebirdsbus യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം തോന്നിയ ആളുടെ ജീവൻ രക്ഷിച്ച് മാതൃകയായി ബ്ലൂ ബേർഡ്സ് ബസ് ജീവനക്കാർ

> **Lead Summary:** **പയ്യന്നൂർ: **കണ്ണൂർ പയ്യന്നൂർ റൂട്ടിൽ ഓടുന്ന ബ്ലു ബേർഡ്സ് ബസ്സിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം തോന്നിയ ഒരാളുടെ ജീവൻ നിലനിർത്താൻ സാധിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് എടാട്ട് കോളേജ് സ്റ്റോപ്പിൽ എത്തിയപ്പോൾ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കൂടുതൽ അവശതയിൽ ആവുകയും ചെയ്തത്.

## Article Content

**പയ്യന്നൂർ: **കണ്ണൂർ പയ്യന്നൂർ റൂട്ടിൽ ഓടുന്ന ബ്ലു ബേർഡ്സ് ബസ്സിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം തോന്നിയ ഒരാളുടെ ജീവൻ നിലനിർത്താൻ സാധിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് എടാട്ട് കോളേജ് സ്റ്റോപ്പിൽ എത്തിയപ്പോൾ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കൂടുതൽ അവശതയിൽ ആവുകയും ചെയ്തത്.

ബസ് ജീവനക്കാരായ ഡ്രൈവർ മിഥുൻ രാജ്,ശമൽ, സുജിൽ എന്നിവർ പിന്നെയൊന്നും നോക്കിയില്ല. ആ മനുഷ്യനെ എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവിടുന്ന് നേരെ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് ബസ് വിട്ടു.

പിന്നീടുള്ള സ്റ്റോപ്പുകളിൽ ആളെ കയറ്റാനോ ഇറങ്ങാനുള്ളവരെ ഇറക്കാനോ ശ്രമിക്കാതെ മിന്നൽ വേഗതയിൽ പോയി. കൂടുതലൊന്നും ചിന്തിക്കാതെയുള്ള ബസ് ജീവനക്കാരുടെയും ബസ് യാത്രക്കാരുടെയും സുമനസ്സുകൊണ്ട് ആ യാത്രകാരന്റെ ജീവൻ രക്ഷിച്ചു.

ഇത്തരം നന്മയുള്ള ഗൗരവമുള്ള കാര്യങ്ങൾ കൃത്യതയോടെ ചെയ്ത ബസ് ജീവനക്കാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പൊതുവെ നമ്മുടെ നാട്ടിൽ ഒരു ധാരണയുണ്ട് റോഡിലോടുന്ന ബസ് എല്ലാം ആളെ കൊല്ലാൻ ഓടുന്നവരാണ്. അവർ ചെറിയ വാഹനങ്ങളെ മൈന്റ് ചെയ്യില്ല. അഹങ്കാരമാണ് അവർക്ക് എന്നൊക്കെ. പക്ഷേ..ഒരു യാഥാർഥ്യം നിങ്ങൾ അറിയേണ്ടതുണ്ട്.

റോഡിൽ ഓടുന്ന ഒരു ബസ് ഡ്രൈവറും ബസ് ജീവനക്കാരും ആരെയും കൊല്ലണം എന്നോ അപകടം ഉണ്ടാക്കണം എന്നോ ആഗ്രഹിച്ചുകൊണ്ട് ഇറങ്ങുന്നവരല്ല. നമ്മുടെ നാട്ടിലെ റോടുകളിൽ വാഹനം ഓടിക്കുക എന്നത് വലിയൊരു സാഹസികമായ ഒരു കാര്യമാണ്. കാരണം ബസ്സിന് കൊടുക്കുന്ന പെർമിറ്റിൽ അവരുടെ സമയം വലിയൊരു പ്രശ്നമാണ്. ചെറിയ സമയം കൊണ്ട് ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ ഇറങ്ങുന്ന നമ്മുടെ റോഡിലൂടെ സാവധാനം ഓടിച്ചാൽ സമയത്തിന് എത്തേണ്ടിടത്ത് എത്താൻ കഴിയില്ല.

അങ്ങനെ പോയാൽ മുന്നിലും പിന്നിലും വരുന്ന ബസ്സുകളുടെ സമയത്തെ ബാധിക്കുന്നു. തമ്മിൽ വഴക്ക് ഉണ്ടാകുന്നു. വാശി ഉണ്ടാകുന്നു. തമ്മിൽ തല്ലുകൾ സംഭവിക്കുന്നു. അതുകൊണ്ടാണ് ബസ് അത്യാവശ്യം തിരക്കിട്ട് റോഡിലൂടെ പോകുന്നത്. വേറൊരു പ്രധാന കാര്യം റോഡിൽ വാഹനങ്ങളുമായി ഇറങ്ങുന്ന ആളുകൾ ചിന്തിക്കേണ്ട പ്രവർത്തിക്കേണ്ട കുറെ കാര്യങ്ങളുണ്ട്.

സാവധാനം പോകുന്ന വാഹനങ്ങൾ മാക്സിമം ഇടതു വശം ചേർന്ന് ഓടിച്ചാൽ അത്യാവശ്യമുള്ള വാഹനങ്ങൾ അവർക്ക് ഓവർട്ടേക്ക് ചെയ്യാൻ കഴിയുന്ന സ്ഥലം നോക്കി പോയിക്കൊള്ളും. അതുപോലെ തന്നെ എതിരെ വാഹനങ്ങൾ വരുന്നത് കണ്ടാലും ആവശ്യമില്ലാതെ എതിർ ഭാഗത്തേക്ക് കൂടി വാഹനം ഓടിക്കുന്നവർ ഒരുപാട് ഉണ്ട്. അത്തരം മോശമായ രീതിയിലുള്ള ഡ്രൈവ് മാറ്റുക.

അതുപോലെ മുന്നിൽ പോകുന്ന വാഹനം വേഗത കുറഞ്ഞ രീതിയിൽ പോകുന്നുണ്ടാകും, പക്ഷേ അവർ ഇടതുവശം ചേർന്നാണ് പോകുന്നതെങ്കിൽ പിന്നിൽ വരുന്ന വാഹനങ്ങൾക്ക് തടസമുണ്ടാകില്ല, മറിച്, റോഡിന്റെ നടുവിലൂടെ ഓടിക്കുമ്പോൾ പിന്നിൽ വരുന്ന വാഹനത്തിന് കയറിപോകാൻ സാധിക്കാത്തതുകൊണ്ട് ഹോൺ അടിച്ചാൽ മുന്നിലെ വാഹനം ഒന്ന് സൈഡ് ഒതുക്കിയാൽ അവിടെ പിന്നിലെ വാഹനങ്ങൾ കയറിപോകും.

പക്ഷേ പലരും അഹങ്കാരത്തിന്റ രീതിയിലാണ് ഇത്തരം സാഹചര്യത്തിൽ പെരുമാറാറുള്ളത്. ഒന്നോ രണ്ടോ തവണ ഹോൺ അടിച്ചാൽ പിന്നേ അവർക്ക് വാശിയായി, സൈഡ് കൊടുക്കില്ല, അതുമല്ല സ്പീഡ് കൂട്ടുകയുമില്ല, അങ്ങനെ തടസപ്പെടുത്തും. ഇതുപോലെ പറഞ്ഞാൽ തീരാത്ത ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ റോഡിൽ ഉണ്ട്. അതിന്റെയൊക്കെ ഫലമാണ് പലതരത്തിലുള്ള അപകടങ്ങൾ.

റോഡിൽ നമ്മൾ പാലിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്നത് പരസ്പരസഹകരണമാണ്. അങ്ങോട്ടും ഇങ്ങോട്ടും സഹകരിക്കുക. നല്ലരീതിയിൽ ക്ഷമയോടെ നിയമങ്ങൾ പാലിച്ചുകൊണ്ട് ഡ്രൈവ് ചെയ്താൽ തന്നെ മത്സര ഓട്ടം കുറയും. അനാവശ്യമായുണ്ടാകുന്ന അപകടങ്ങൾ കുറയും.

ചിലരുടെ മോശമായ പെരുമാറ്റങ്ങൾ ആ മേഖലയിലെ എല്ലാവരെയും ബാധിക്കും അതാണ് നമ്മുടെ സമൂഹം. നമ്മുടെ പ്രിയപ്പെട്ടവർ അപകടങ്ങളിൽ പെടാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കുക. വാശിയും അഹങ്കാരവും മത്സരബുദ്ധിയും പകയും ഒന്നും ഇല്ലാതെ റോഡിൽ എല്ലാ വാഹനങ്ങളും പരസ്പരം സഹകരിച്ചുകൊണ്ട് പോവുക.

നമ്മൾ കാരണം റോഡിൽ ആരുടേയും ജീവൻ പൊലിയരുത്. ആർക്കും വൈകല്ല്യങ്ങൾ ഉണ്ടാവരുത്. അപകടങ്ങൾ കണ്ടാൽ കാണാതെ ശ്രദ്ധിക്കാതെ പോകരുത്. ആരും ഇടപെടാത്തതുകൊണ്ട് ഒരുജീവനും ഇല്ലാതാവരുത്. ബസ് ജീവനക്കാർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134594/blue-birds-bus)