---
title: "കണ്ണൂർ റൂറൽ വനിത സെൽ ഇനി തളിപ്പറമ്പിൽ."
english_title: "Kannur Rural Women's Cell is now in Taliparamba."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/13454/kannur-rural-womens-cell-is-now-in-taliparamba"
published_at: "2021-11-29T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4a90a296ae_news card.jpg"
keywords: []
---

# കണ്ണൂർ റൂറൽ വനിത സെൽ ഇനി തളിപ്പറമ്പിൽ.

> **Lead Summary:** നിലവിൽ കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനത്തു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കണ്ണൂർ റൂറൽ വനിത സെൽ, കണ്ണൂർ റൂറൽ പോലീസ് ജില്ലാ പരിധിയിൽ വരുന്ന തളിപ്പറമ്പ പോലീസ് സ്റ്റേഷനിലെ കെട്ടിടത്തിൽ 29-11-2021 തിങ്കളാഴ്ച്ച മുതൽ പ്രവർത്തിക്കുന്നതാണ്.

## Article Content

നിലവിൽ കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനത്തു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കണ്ണൂർ റൂറൽ വനിത സെൽ, കണ്ണൂർ റൂറൽ പോലീസ് ജില്ലാ പരിധിയിൽ വരുന്ന തളിപ്പറമ്പ പോലീസ് സ്റ്റേഷനിലെ കെട്ടിടത്തിൽ 29-11-2021 തിങ്കളാഴ്ച്ച മുതൽ പ്രവർത്തിക്കുന്നതാണ്.

കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ കീഴിലുള്ള തളിപ്പറമ്പ്, ആലക്കോട്,കുടിയാൻമല,ശ്രീകണ്ഠപുരം,പയ്യാവൂർ,പയ്യന്നൂർ,പഴയങ്ങാടി,പെരിങ്ങോം,പരിയാരം മെഡിക്കൽ കോളേജ്,ചെറുപുഴ,ഇരിട്ടി,ഉളിക്കൽ,ആറളം,കരിക്കോട്ടകരി,ഇരിക്കൂർ,പേരാവൂർ,കേളകം,മാലൂർ,മുഴക്കുന്ന് എന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള പരാതികാർക്ക് തളിപ്പറമ്പ പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ റൂറൽ വനിത സെല്ലിൽ പരാതികൾ നേരിട്ടു നൽകാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/13454/kannur-rural-womens-cell-is-now-in-taliparamba)