---
title: "മാലിന്യസംസ്‍കരണത്തിന് 6.41 കോടിയുടെ പദ്ധതികളുമായി തളിപ്പറമ്പ് നഗരസഭ"
english_title: "Thalipparamb municipality "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134521/thalipparamb-municipality"
published_at: "2023-07-28T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3e986df9d3_Screenshot_20230728_214427_Google.jpg"
keywords: []
---

# മാലിന്യസംസ്‍കരണത്തിന് 6.41 കോടിയുടെ പദ്ധതികളുമായി തളിപ്പറമ്പ് നഗരസഭ

> **Lead Summary:** **തളിപ്പറമ്പ് :**സമഗ്രവും സുസ്ഥിരവുമായ മാലിന്യ സംസ്കരണത്തിന് 2.94കോടി രൂപയുടെ പുതിയ പദ്ധതികളുൾപ്പടെ 6.41 കോടി കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ തളിപ്പറമ്പ നഗരസഭ. മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായാണ് വിവിധ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നത്.

## Article Content

**തളിപ്പറമ്പ് :**സമഗ്രവും സുസ്ഥിരവുമായ മാലിന്യ സംസ്കരണത്തിന് 2.94കോടി രൂപയുടെ പുതിയ പദ്ധതികളുൾപ്പടെ 6.41 കോടി കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ തളിപ്പറമ്പ നഗരസഭ. മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായാണ് വിവിധ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നത്.

ട്രെഞ്ചിങ് ഗ്രൗണ്ടിൽ വിൻഡ്രോ കമ്പോസ്റ്റിംഗ് നിർമാണം, കാക്കത്തോട് മാലിന്യ ഡ്രൈനേജ് നിർമാണം എട്ടും ഒമ്പതും ഘട്ടങ്ങൾ, റിങ് കമ്പോസ്റ്റ് വിതരണം, നഗരസഭയിലെ വിവിധ വാർഡുകളിൽ മിനി എം സി എഫ് ബോട്ടിൽ ബൂത്ത്‌ എന്നിവ സ്ഥാപിക്കൽ, നഗരസഭയുടെ വിവിധ സ്ഥാപനങ്ങളിൽ തുമ്പൂർമുഴി മോഡൽ, നാപ്കിൻ ഡിസ്ട്രോയർ എന്നിവ സ്ഥാപിക്കൽ, ട്രെഞ്ചിങ് ഗ്രൗണ്ടിലേക്ക് വെയിങ് മെഷീൻ വാങ്ങൽ, പൈതൃക മാലിന്യങ്ങൾ നീക്കം ചെയ്യൽ, ട്രെഞ്ചിങ് ഗ്രൗണ്ടിൽ ഡബിൾ ചേബർഡ് ഇൻസിനേറ്റർ സ്ഥാപിക്കൽ, ശുചിത്വ മാലിന്യ ബോധവത്കരണം എന്നിവയാണ് നഗരസഭ നടപ്പാക്കുന്ന പുതിയ പദ്ധതികൾ നഗരസഭയിൽ സംഘടിപ്പിച്ച പ്രൊജക്റ്റ്‌ ക്ലിനിക്കിൽ അംഗീകാരം നേടിയ പദ്ധതികൾ ഡി പി സി ക്ക് സമർപ്പിച്ചു

ഈ സാമ്പത്തിക വർഷം മൊത്തം 6.41 കോടി രൂപയുടെ മാലിന്യ സംസ്കരണ പദ്ധതികളാണ് നഗരസഭ നടപ്പാക്കുന്നത് അർബൻ ആഗ്ലോമറേഷൻ (2കോടി രൂപ ), കേരള ഖരമാലിന്യ പരിപാലന പദ്ധതി (8.45 ലക്ഷം രൂപ )നേരത്തെ തന്നെ ഡി പി സി അംഗീകരിച്ചവ (62.5 ലക്ഷം രൂപ )എന്നിവയാണ് മറ്റു പദ്ധതികൾ

കേരള ഖര മാലിന്യ പരിപാലന പദ്ധതിക്കായി വകയിരുത്തിയ 84.5ലക്ഷം രൂപ സി സി ടി വി ഫയർ ഫൈറ്റിംഗ് സിസ്റ്റം, ബൈലിംഗ് ഉപകരണങ്ങൾ, കൺവയർ ബെൽറ്റ്‌ എന്നിവ സ്ഥാപിക്കൽ എം സി എഫ് നവീകരണ പ്രവർത്തങ്ങൾ തുടങ്ങിയവയ്ക്കായി വിനിയോഗിക്കും. നഗരങ്ങളിൽ ഖര മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമായി ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റമെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ആരംഭിച്ചതാണ് കേരള ഖര മാലിന്യ പരിപാലന പദ്ധതി ട്രീറ്റ്മെന്റ് പ്ലാന്റ് വാർഷിക അറ്റകുറ്റ പണികൾ, നഗരസഭയിലേക്കാവശ്യമായ ശുചിത്വ ഉപകരണങ്ങൾ വാങ്ങുന്നത്, ശുചിത്വ ഹരിത തളിപ്പറമ്പ് തുടങ്ങിയവയാണ് ഡി പി സി അംഗീകരിച്ച മറ്റു പദ്ധതികൾ

നേരത്തെയും ശുചികരണ പ്രവർത്തനങ്ങളിൽ അംഗീകാരം നേടിയിട്ടുള്ള നഗരസഭയാണ് തളിപ്പറമ്പ്.2021 ൽ മികച്ച മാലിന്യ സംസ്കരണത്തെ മാതൃകകളെ കുറിച്ച് നീതി അയോഗും ശാസ്ത്ര പരിസ്ഥിതി കേന്ദ്രവും സംയുകതമായി നടത്തിയ പഠനത്തെ തുടർന്ന് പ്രസിദ്ധികരിച്ച റിപ്പോർട്ടിലായിരുന്നു തളിപ്പറമ്പ നഗരസഭയും ഉൾപ്പെട്ടത് റിപ്പോർട്ടിൽ സ്ഥാനം പിടിച്ച 28മാതൃകകളിൽ ഒന്നാവാൻ സാധിച്ചത് മാലിന്യ സംസ്കരണത്തിലെ കാര്യക്ഷമത തന്നെയാണ് പ്രധാന കാരണം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134521/thalipparamb-municipality)