---
title: "ഓണപറമ്പ-അടിപാലം പ്രദേശത്തോടുള്ള പഞ്ചായത്ത് അധികാരികളുടെ അവഗണനക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു"
english_title: "#Against the panchayat authorities' neglect of #Onaparamba - #Atdipalam area A protest flame was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134483/against-the-panchayat-authorities-neglect-of-onaparamba-atdipalam-area-a-protest-flame-was-organized"
published_at: "2023-07-28T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3cada4b39c_Untitled-2-web.jpg"
keywords: []
---

# ഓണപറമ്പ-അടിപാലം പ്രദേശത്തോടുള്ള പഞ്ചായത്ത് അധികാരികളുടെ അവഗണനക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

> **Lead Summary:** **ഏഴോം : **ഓണപറമ്പ - അടിപാലം പ്രദേശത്തോട് പഞ്ചായത്ത് അധികാരികൾ, എം എൽ എ എന്നിവർ കാണിക്കുന്ന അവഗണക്ക് എതിരെ കൊട്ടില ഓണപറമ്പ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അടിപാലത്ത് പ്രതിഷേധ ജ്വാല സമര പരിപാടി സംഘടിപ്പിച്ചു.

## Article Content

**ഏഴോം : **ഓണപറമ്പ - അടിപാലം പ്രദേശത്തോട് പഞ്ചായത്ത് അധികാരികൾ, എം എൽ എ എന്നിവർ കാണിക്കുന്ന അവഗണക്ക് എതിരെ കൊട്ടില ഓണപറമ്പ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അടിപാലത്ത് പ്രതിഷേധ ജ്വാല സമര പരിപാടി സംഘടിപ്പിച്ചു.

നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടി അഴിക്കോട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി പി റഷീദ് ഉദ്ഘാടനം ചെയ്തു. കെ കെ മുസ്തഫ അധ്യക്ഷത വഹിച്ചു.

കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മുസ്തഫ കൊട്ടില, ജില്ലയൂത്ത് ലീഗ് സെക്രട്ടറി കെ സൈനുൽ ആബിദീൻ, ഏഴോം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം അബ്ദുള്ള, മൂസ പി എ ഹംസ ഹാജി , കെ പി അബ്ദുള്ള ഹാജി ആരിഫ് കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134483/against-the-panchayat-authorities-neglect-of-onaparamba-atdipalam-area-a-protest-flame-was-organized)