---
title: "#WisdomStudents വിസ്ഡം സ്റ്റുഡന്റസ് തളിപ്പറമ്പ് മണ്ഡലം പ്രതിനിധി സംഗമം നടത്തി"
english_title: "#Wisdom Students #Taliparam Mandal #representative meeting was held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134481/wisdom-students-taliparam-mandal-representative-meeting-was-held"
published_at: "2023-07-28T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3ca12490e7_news-card.jpg"
keywords: []
---

# #WisdomStudents വിസ്ഡം സ്റ്റുഡന്റസ് തളിപ്പറമ്പ് മണ്ഡലം പ്രതിനിധി സംഗമം നടത്തി

> **Lead Summary:** **തളിപ്പറമ്പ് : **വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിനിധി സംഗമം വിസ്ഡം സ്റ്റുഡന്റസ് മണ്ഡലം പ്രസിഡന്റ്‌ അമീൻ ഷിബിലിയുടെ അദ്യക്ഷതയിൽ വിസ്ഡം യൂത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി സെക്രട്ടറി ടി.കെ ഉബൈദ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് : **വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിനിധി സംഗമം വിസ്ഡം സ്റ്റുഡന്റസ് മണ്ഡലം പ്രസിഡന്റ്‌ അമീൻ ഷിബിലിയുടെ അദ്യക്ഷതയിൽ വിസ്ഡം യൂത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി സെക്രട്ടറി ടി.കെ ഉബൈദ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് ഞാറ്റുവയൽ സലഫി സെന്ററിൽ വെച്ച് നടന്ന സംഗമത്തിൽ വിസ്ഡം സ്റ്റുഡന്റസ് സംസ്ഥാന പ്രവർത്തക സമിതിയംഗം അംഗം ശാനിബ് അൽ ഹികമി ഉദ്ബോധനം നടത്തി. വിസ്‌ഡം സ്റ്റുഡന്റസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അബ്ബാസ് ഹാമിദ്,വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മണ്ഡലം സെക്രട്ടറി ഹാഷിം, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി റഫീഖ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

2023 സെപ്റ്റംബർ 8,9,10 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന 27 -) മത് അന്താരാഷ്ട്ര പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിന്റെ പ്രചരണ പ്രവർത്തങ്ങൾക്ക് സംഗമം അന്തിമ രൂപം നൽകി. വിസ്ഡം സ്റ്റുഡന്റസ് തളിപ്പറമ്പ് മണ്ഡലം ഭാരവാഹികളായ സജ്ജാദ് സിയാദ്, മിർസബ് ചെങ്ങളായി, ഹാദി കുറുമാത്തൂർ, വസീർ, സിഹാൽ, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134481/wisdom-students-taliparam-mandal-representative-meeting-was-held)