---
title: "#POCSO പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ് "
english_title: "#POCSO case against young man who kidnapped and raped a minor girl"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134450/pocso-case-against-young-man-who-kidnapped-and-raped-a-minor-girl"
published_at: "2023-07-28T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3a786916cb_pocso.jfif"
keywords: []
---

# #POCSO പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ് 

> **Lead Summary:** **വളപട്ടണം: **പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ തട്ടികൊണ്ടു പോയി ദിവസങ്ങളോളം ബന്ധു വീട്ടിൽ വെച്ച് പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ നിയമപ്രകാരം വളപട്ടണം പോലീസ് കേസെടുത്തു.

## Article Content

**വളപട്ടണം: **പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ തട്ടികൊണ്ടു പോയി ദിവസങ്ങളോളം ബന്ധു വീട്ടിൽ വെച്ച് പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ നിയമപ്രകാരം വളപട്ടണം പോലീസ് കേസെടുത്തു.

തമിഴ്നാട് കള്ളക്കുറുശ്ശി സ്വദേശിയായ 22കാരനെതിരെയാണ് കേസെടുത്തത്.ഇക്കഴിഞ്ഞ 12 ന് വൈകുന്നേരമാണ് ചിറക്കൽ പഞ്ചായത്തിലെ വാടക വീട്ടിൽ താമസിക്കുന്ന 15 കാരിയെ ഇയാൾ തട്ടികൊണ്ടുപോയത്.തുടർന്ന് തമിഴ്നാട്ടിലേക്ക് കടന്ന പ്രതിബന്ധുവീട്ടിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ബന്ധുക്കൾക്കൊപ്പം നാട്ടിലെ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി വളപട്ടണം പോലീസിൽ പരാതി നൽകി. മൊഴി രേഖപ്പെടുത്തിയ പോലീസ് പോക് സോനിയമപ്രകാരം കേസെടുത്ത് പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134450/pocso-case-against-young-man-who-kidnapped-and-raped-a-minor-girl)