---
title: "#tpjayachandranmaster കോറോം നാടിനെ അപമാനിച്ചു: ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റിനെതിരെ പയ്യന്നൂരിൽ കേസ്"
english_title: "case against tp jayachandran master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134344/case-against-tp-jayachandran-master"
published_at: "2023-07-28T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3584e6d20a_news-card.jpg"
keywords: []
---

# #tpjayachandranmaster കോറോം നാടിനെ അപമാനിച്ചു: ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റിനെതിരെ പയ്യന്നൂരിൽ കേസ്

> **Lead Summary:** **പയ്യന്നൂര്‍: **ഇല്ലാത്തകഥകള്‍ പ്രചരിപ്പിച്ച് കോറോം നാടിനെ അപമാനിച്ചു, ബി.ജെ.പി.കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. 

## Article Content

**പയ്യന്നൂര്‍: **ഇല്ലാത്തകഥകള്‍ പ്രചരിപ്പിച്ച് കോറോം നാടിനെ അപമാനിച്ചു, ബി.ജെ.പി.കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. 

കോഴിക്കോട് നരിക്കുനി സ്വദേശി ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെയാണ് ഐ.പി.സി 153 പ്രകാരം കേസെടുത്തത്. ജൂലായ്-18 ന് മീഡിയാവണ്‍ ചാനലിലാണ് മണിപ്പൂര്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചക്കിടയില്‍ പയ്യന്നൂര്‍ കോറോം പ്രദേശത്ത് മുന്നൂറോളം വരുന്ന സി.പി.എം സംഘം രണ്ട് ദളിത് യുവതികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്ന് ജയചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞത്.

ഇവരുടെ പേരുംകളും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പേരിലുള്ള ദളിത് യുവതികല്‍ പ്രദേശത്ത് ഇല്ലെന്ന് മാത്രമല്ല, അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നതിനാല്‍ നാടിനെ അപമാനിക്കാനും മന:പൂര്‍വ്വം കലാപം സൃഷ്ടിക്കാനുമാണ് ഇത്തരത്തില്‍ വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പ്രദേശത്തെ ദളിത് വിഭാഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് സി.പി.എം കോറോം ലോക്കല്‍ സെക്രട്ടെറി എം.അമ്പു പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134344/case-against-tp-jayachandran-master)