---
title: "#harrassment ബസിൽ വച്ച് പെൺകുട്ടിയെ കടന്നു പിടിച്ച റിട്ട. അധ്യാപകൻ അറസ്റ്റിൽ"
english_title: "grabbed the girl in the bus. The teacher was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134256/grabbed-the-girl-in-the-bus-the-teacher-was-arrested"
published_at: "2023-07-27T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c299af11a27_news-card.jpg"
keywords: []
---

# #harrassment ബസിൽ വച്ച് പെൺകുട്ടിയെ കടന്നു പിടിച്ച റിട്ട. അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** ബസിൽ വെച്ച് വിദ്യാർഥിനിയെ കടന്നു പിടിച്ച മധ്യവയസ്കൻ അറസ്റ്റിൽ. മാതമംഗലം സ്വദേശിയായ റിട്ട. അധ്യാപകൻ ഇബ്രാഹിംകുട്ടി യെയാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ബസിൽ വെച്ച് വിദ്യാർഥിനിയെ കടന്നു പിടിച്ച മധ്യവയസ്കൻ അറസ്റ്റിൽ. മാതമംഗലം സ്വദേശിയായ റിട്ട. അധ്യാപകൻ ഇബ്രാഹിംകുട്ടി യെയാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്.

പയ്യന്നൂർ - മാതമംഗലം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ച് ബുധനാഴ്ച വൈകിട്ടാണ് സംഭവം. പയ്യന്നൂർ മുതൽ പെൺകുട്ടി ഇരുന്ന സീറ്റിന് അടുത്തായാണ് ഇയാൾ ഇരുന്നത്. ബസ് കണ്ടോന്താറിൽ എത്തിയപ്പോഴേക്കും ശല്യം അസഹനീയമായതോടെ പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു. ഇ

തോടെ തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും സഹയാത്രികരും ബസ് ജീവനക്കാരും കൂടി തടയുകയായിരുന്നു. മാതമംഗലത്ത് എത്തിയ ശേഷം നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പെരിങ്ങോം പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134256/grabbed-the-girl-in-the-bus-the-teacher-was-arrested)