---
title: "#stolen ബൈക്കിലെത്തിയ യുവാവ് കാല്‍നടയാത്രക്കാരിയായ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു"
english_title: "A young man on a bike stole a gold necklace from a pedestrian woman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134232/a-young-man-on-a-bike-stole-a-gold-necklace-from-a-pedestrian-woman"
published_at: "2023-07-27T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c28b4d84f5f_download_(1).jfif"
keywords: []
---

# #stolen ബൈക്കിലെത്തിയ യുവാവ് കാല്‍നടയാത്രക്കാരിയായ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു

> **Lead Summary:** **പിലാത്തറ: **ബൈക്കിലെത്തിയ യുവാവ് കാല്‍നടയാത്രക്കാരിയായ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു. പിലാത്തറ ചുമടുതാങ്ങിയിലെ ഗണേശന്റെ ഭാര്യ താത്രാടന്‍ വീട്ടില്‍ ഷീജയുടെമാലയാണ് കവര്‍ന്നത്. ഇന്ന് വ്യാഴാഴ്ച്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം.

## Article Content

**പിലാത്തറ: **ബൈക്കിലെത്തിയ യുവാവ് കാല്‍നടയാത്രക്കാരിയായ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു. പിലാത്തറ ചുമടുതാങ്ങിയിലെ ഗണേശന്റെ ഭാര്യ താത്രാടന്‍ വീട്ടില്‍ ഷീജയുടെമാലയാണ് കവര്‍ന്നത്. ഇന്ന് വ്യാഴാഴ്ച്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം.

വീട്ടിലേക്ക് നടന്നുപോകവെ കെ.എസ്.ടി.പി റോഡില്‍ ചുമടുതാങ്ങിക്ക് സമീപത്താണ് കവര്‍ച്ച നടന്നത്. രണ്ടരപവന്റെ താലിമാല പിടിവലിക്കിടയില്‍ പൊട്ടിയ ഒരുപവനോളം മാലയുമായാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.

ഹൈല്‍മെറ്റ് ധരിച്ച യുവാവ് ഓടിച്ച ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ച് പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134232/a-young-man-on-a-bike-stole-a-gold-necklace-from-a-pedestrian-woman)