---
title: "#sitisahibschool മൂന്നാം തവണയും എയ്ത അമ്പ് ഏറ്റില്ല, സീതി സാഹിബ് സ്കൂൾ മാനേജർ സ്ഥാനത്തുനിന്ന് പി കെ സുബൈറിനെ നീക്കിയ നടപടി  ഹൈക്കോടതി റദ്ദ് ചെയ്തു"
english_title: "#High Court stays Govt order removing #PK Zubair from #Siti Sahib School Manager post"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134178/high-court-stays-govt-order-removing-pk-zubair-from-siti-sahib-school-manager-post"
published_at: "2023-07-27T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c28ea4d25d7_news-card.jpg"
keywords: []
---

# #sitisahibschool മൂന്നാം തവണയും എയ്ത അമ്പ് ഏറ്റില്ല, സീതി സാഹിബ് സ്കൂൾ മാനേജർ സ്ഥാനത്തുനിന്ന് പി കെ സുബൈറിനെ നീക്കിയ നടപടി  ഹൈക്കോടതി റദ്ദ് ചെയ്തു

> **Lead Summary:** **എറണാകുളം :** തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പദവിയിൽ നിന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി കെ സുബൈറിനെ മാറ്റി തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അധികാരം കൈമാറിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

## Article Content

**എറണാകുളം :** തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പദവിയിൽ നിന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി കെ സുബൈറിനെ മാറ്റി തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അധികാരം കൈമാറിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

പരാതിക്കാരൻ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് തെളിവില്ലാത്തതും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ക്രമ വിരുദ്ധമായതുമാണ് സ്റ്റേ ലഭിക്കുവാൻ കാരണമായത്. ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിൻറെ ഭരണനിർവഹണത്തിൽ കൈ കടത്തുവാൻ സർക്കാറിന് അധികാരമില്ലെന്നും ,നേരത്തെ ഇതേ ആവശ്യവുമായി പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അന്യായവും ക്രമവിരുദ്ധവുമാന്നെന്ന് കണ്ടെത്തി തള്ളിയ കേസാണി തെന്നും, ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾക്കും ഉത്തരവിനും വിരുദ്ധമായിട്ടാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ തന്നെ മാറ്റിയെതെന്നും കാണിച്ച് പി കെ സുബൈർ നൽകിയ ഹർജിയെ തുടർന്നാണ് സ്റ്റേ അനുവദിച്ചത്. **

 സ്കൂൾ മാനേജർ സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാരിൻറെ കീഴിലുള്ള വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റിന്റെ നടപടി സിപിഎമ്മിനോട് കടുത്ത നിലപാട് സ്വീകരിക്കുന്ന സുബൈറിനെ വേട്ടയാടുന്നതിന്റെ ഭാഗമാണെന്ന ആരോപണം ഉയർന്നിരുന്നു. ട്രസ്റ്റിൽ 18 അംഗങ്ങളും മുസ്ലിംലീഗിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കന്മാരും സജീവ പ്രവർത്തകരുമാണ്.അതിൽ തന്നെ പലരും ലീഗിന്റെ സംസ്ഥാന ജില്ലാ മണ്ഡലം മുൻസിപ്പൽ തലത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുമാണ്.2016 ൽ കാലാവധി കഴിഞ്ഞ ട്രസ്റ്റ് മെമ്പർമാരെ തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസർ തുടരാൻ അനുവദിക്കുമ്പോൾ അന്നുണ്ടായിരുന്ന 18 പേരും കെയർ ടേക്കർ ഭാരവാഹികളാണെന്ന് DEO ഉത്തരവിട്ടിരുന്നു. എന്നാൽ അതിൽ സുബൈന്നെതിരെ മാത്രം സിപിഎം നീങ്ങിയതാണ് വിവാദത്തിന് ഇടയാക്കിയത് .

സിപിഎം പ്രവർത്തകൻ സി അബ്ദുൽ കരീമാണ് പരാതിക്കാരൻ .അദ്ദേഹം ആദ്യം സുബൈറിനെ മാറ്റണമെന്ന ആവശ്യവുമായി വഖഫ് ബോർഡിനെയിയിരുന്നു സമീപിച്ചത്. സിപിഎം നേതാവ് ടി. കെ ഹംസ ചെയർമാനായ കേരള വഖഫ് ബോർഡ് അന്നും സുബൈറിനെ മാത്രം പുറത്താക്കി ഉത്തരവിട്ടു. പരാതിക്കാരൻ അന്ന് കോടികളുടെ അഴിമതി ആരോപണം ബോർഡ് മുമ്പാകെ ആരോപിച്ചിരുന്നു. അതിന് നേതൃത്വം നൽകിയ ട്രസ്റ്റ് കമ്മിറ്റിയുടെ ഭാരവാഹികളെ തൊടാതെയാണ് സാമ്പത്തിക കാര്യത്തിൽ യാതൊരു നിയവപരമായ ഉത്തരവാദിത്വവുമില്ലാത്ത സുബൈറിനെ പുറത്താക്കിയത്. വഖഫ് ബോർഡ് ഉത്തരവിന്നെതിരെ അന്ന് സുബൈർ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി പ്രസ്തുത ഉത്തരവ് റദ്ദ് ചെയ്തു കൊണ്ട് 22/07/2022 ന് വിധി പുറപ്പടുവിച്ചിട്ടുള്ളതാണ്. പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെ തുടരാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനുവദിച്ച മാനേജറെ മാറ്റുന്നത് നിയമ വിരുദ്ധവും അന്യായവുമാണെന്നും മാനേജർക്കെതിരെ പരാതിക്കാരൻ ഉന്നയിച്ച ആക്ഷേപങ്ങൾ നിലനില്ക്കുന്നതല്ലെന്നും അന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയേറ്റ വഖഫ് ബോർഡിന് സുബൈറിനെ പുനസ്ഥാപിച്ചുകൊണ്ട് വീണ്ടും ഉത്തരവിറക്കേണ്ടി വന്നു.

ഹൈക്കോടതിയിലും വഖഫ് ബോർഡിലും പരാജയപ്പെട്ടതിനെ തുടർന്നാണ് പരാതിക്കാരൻ സർക്കാറിനെ സമീപിച്ചത്. സിപിഎമ്മിന്റെയും സർക്കാരിന്റെയും അതിശക്തമായ സമ്മർദ്ദത്തെ തുടർന്നാണത്രെ സുബൈറിനെ മാറ്റിയതെന്നാണ് പൊതു സംസാരം. ഇതു മൂന്നാം തവണയാണ് സുബൈറിനെ പുറത്താക്കുന്നത്. ഓരോ തവണയും ഹൈക്കോടതി സുബൈറിനെ തിരിച്ചു കൊണ്ട് വരികയായിരുന്നു.

കഴിഞ്ഞ 10 വർഷമായി സുബൈർ ആണ് സീതി സാഹിബ് സ്കൂളിൻറെ മാനേജർ ഉന്നത വിദ്യാഭ്യാസ യോഗ്യതയും . വിദ്യാഭ്യാസ വീക്ഷണവുമുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ പത്തു വർഷം സീതി സാഹിബ് വളർന്ന് പന്തലിച്ചത്.
**

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134178/high-court-stays-govt-order-removing-pk-zubair-from-siti-sahib-school-manager-post)