---
title: "കുടിവെള്ള വിതരണം പുനസ്ഥാപിക്കണം: സിപിഎം നിവേദനം നൽകി"
english_title: "#Drinking water supply should be restored: #CPM submits petition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134172/drinking-water-supply-should-be-restored-cpm-submits-petition"
published_at: "2023-07-27T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2539defed3_news-card.jpg"
keywords: []
---

# കുടിവെള്ള വിതരണം പുനസ്ഥാപിക്കണം: സിപിഎം നിവേദനം നൽകി

> **Lead Summary:** **മാടായി:** മാടായി കുണ്ടായിട്ടമ്മൽ പ്രദേശത്തെ കുടിവെള്ള വിതരണം പുന:സ്ഥാപിക്കണമെന്ന് മാടായി പഞ്ചായത്ത് അധികൃതരോട് സി പി ഐ (എം) കുണ്ടായിട്ടമ്മൽ ബ്രാഞ്ച് ആവശ്യപ്പെട്ടു. കഴിഞ്ഞ 20 വർഷമായി മാടായി പഞ്ചായത്തിൽ 16, 17 വാർഡുകളിലെ പട്ടികജാതിവിഭാഗം ജനങ്ങൾ ഉൾപ്പടെയുള്ളവർ കുണ്ടായിട്ടമ്മൽ അംബേദ്ക്കർ കോളനിയിൽ സ്ഥാപിച്ച പൊതുകിണറിലെ കുടിവെള്ളമാണ് ഉപയോഗിച്ചു വരുന്നത്.

## Article Content

**മാടായി:** മാടായി കുണ്ടായിട്ടമ്മൽ പ്രദേശത്തെ കുടിവെള്ള വിതരണം പുന:സ്ഥാപിക്കണമെന്ന് മാടായി പഞ്ചായത്ത് അധികൃതരോട് സി പി ഐ (എം) കുണ്ടായിട്ടമ്മൽ ബ്രാഞ്ച് ആവശ്യപ്പെട്ടു. കഴിഞ്ഞ 20 വർഷമായി മാടായി പഞ്ചായത്തിൽ 16, 17 വാർഡുകളിലെ പട്ടികജാതിവിഭാഗം ജനങ്ങൾ ഉൾപ്പടെയുള്ളവർ കുണ്ടായിട്ടമ്മൽ അംബേദ്ക്കർ കോളനിയിൽ സ്ഥാപിച്ച പൊതുകിണറിലെ കുടിവെള്ളമാണ് ഉപയോഗിച്ചു വരുന്നത്.

എന്നാൽ കുടിവെള്ള പദ്ധതിയുടെ കറൻ്റ് ബിൽ മാടായി പഞ്ചായത്ത് അടച്ചില്ല. കറൻ്റ് ബിൽ അടക്കാത്തതിനാൽ കെ എസ് ഇ ബി അധികൃതർ വൈദ്യൂതി വിഛേദിക്കുകയായിരുന്നു. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസമായി കിണറിൽ നിന്നുള്ള കുടിവെള്ള വിതരണം നിലച്ചിട്ട്. 113 ലധികം പട്ടികജാതി കുടുംബങ്ങളും, 75 ലധികം മറ്റ് ജന വിഭാഗങ്ങളും നിത്യേന ഉപയോഗിച്ചു വരുന്ന കിണറിൽ നിന്നും പൊതുടാപ്പിലൂടെ ലഭിക്കുന്ന കുടിവെള്ളമാണ്.

കുടിവെള്ളം നിലച്ചതിനാൽ ജനങ്ങൾ ഏറെ പ്രയാസം നേരിടുകയാണ്. ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനവിഭഗങ്ങൾക്ക് ലഭിക്കേണ്ട അർഹമായ അവകാശത്തെ ഇല്ലാതാക്കുന്ന സമീപനമാണ് വൈദ്യുതി ബിൽ യഥാസമയം അടക്കാത്തിനാൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മാടായി പഞ്ചായത്ത് യു ഡി എഫ് ഭരണസമിതിയിലുള്ള മുസ്ലീം ലീഗാണ് ഭരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വാർഡിലാണ് ഇത്തരത്തിൽ കുടിവെള്ളം നിഷേധിക്കുന്ന നില ഉണ്ടായിരിക്കുന്നത്. ഇത് ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. ആയതിനാൽ അടിയന്തിരമായി കറൻറ് ബിൽ അടച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സി പി ഐ (എം) കുണ്ടായിട്ടമ്മൽ ബ്രാഞ്ച് പഞ്ചായത്ത് അധികൃതർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

രണ്ടു ദിവസത്തിനകം കറൻ്റ് ബിൽ അടച്ച് കുടിവെള്ളം പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ നിവേദനസംഘത്തിന് ഉറപ്പ് നൽകി. സി പി ഐ (എം) മാടായി ഏരിയ കമ്മിറ്റി അംഗം പി ജനാർദ്ദനൻ, മാടായി ലോക്കൽ സെക്രട്ടറി പി വി വേണുഗോപാലൻ, ബ്രാഞ്ച് സെക്രട്ടറി ഒ കെ രതീഷ്, കെ ദിവാകരൻ, ധനീഷ് എം ഷബിൻ കെ നിഖിൽ കെ, ധന്യ എം എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134172/drinking-water-supply-should-be-restored-cpm-submits-petition)