---
title: "ബെഡ്റൂമിൽ തീപിടുത്തം: 2 ലക്ഷത്തോളം രൂപയുടെ നഷ്ടം"
english_title: "Bedroom fire: Loss of Rs 2 lakh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/134055/bedroom-fire-loss-of-rs-2-lakh"
published_at: "2023-07-27T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1fda3be543_news-card.jpg"
keywords: []
---

# ബെഡ്റൂമിൽ തീപിടുത്തം: 2 ലക്ഷത്തോളം രൂപയുടെ നഷ്ടം

> **Lead Summary:** **കുഞ്ഞിമംഗലം:** തീപിടുത്തത്തില്‍ കിടപ്പുമുറി കത്തിനശിച്ചു, രണ്ട് ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിന് സമീപത്തെ കുന്നപ്പാട കുഞ്ഞിക്കണ്ണന്‍ കാരണവരുടെ വീട്ടിലെ ബെഡ്‌റൂമിലാണ് ഇന്ന് പുലര്‍ച്ചെ നാലോടെ തീപിടിച്ചത്.

## Article Content

**കുഞ്ഞിമംഗലം:** തീപിടുത്തത്തില്‍ കിടപ്പുമുറി കത്തിനശിച്ചു, രണ്ട് ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിന് സമീപത്തെ കുന്നപ്പാട കുഞ്ഞിക്കണ്ണന്‍ കാരണവരുടെ വീട്ടിലെ ബെഡ്‌റൂമിലാണ് ഇന്ന് പുലര്‍ച്ചെ നാലോടെ തീപിടിച്ചത്.

പയ്യന്നൂരില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.പ്രഭാകരന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസംഘമാണ് തീയണച്ചത്. ബെഡ്‌റൂമിലെ സാധനങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായി കത്തിനശിച്ചു. തൂണി ഉണക്കാനായി ദീര്‍ഘനേരം ടേബിള്‍ഫാന്‍ പ്രവര്‍ത്തിപ്പിച്ചുവെച്ചതില്‍ നിന്നുള്ള വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്ന് അഗ്നിശമനസേനാ അധികൃതര്‍ പറഞ്ഞു.

സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ സി.വിജയന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിനോജ്, ഇര്‍ഷാദ്, ജിജേഷ്, അജിത്കുമാര്‍, ഹോംഗാര്‍ഡ് തമ്പാന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/134055/bedroom-fire-loss-of-rs-2-lakh)