---
title: "ഭാര്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും പെട്രോളൊഴിച്ച് തീ കൊളുത്തി; യുവാവ് ​ഗുരുതരാവസ്ഥയിൽ "
english_title: "He poured petrol on his wife's body and set it on fire; The young man is in serious condition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133934/he-poured-petrol-on-his-wifes-body-and-set-it-on-fire-the-young-man-is-in-serious-condition"
published_at: "2023-07-26T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1280fdd4cf_fire.jfif"
keywords: []
---

# ഭാര്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും പെട്രോളൊഴിച്ച് തീ കൊളുത്തി; യുവാവ് ​ഗുരുതരാവസ്ഥയിൽ 

> **Lead Summary:** **പാലക്കാട്: **പാലക്കാട് മഞ്ഞപ്രയിൽ ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി. മഞ്ഞപ്ര സ്വദേശിയായ പ്രമോദാണ് ഭാര്യ കാർത്തികയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

## Article Content

**പാലക്കാട്: **പാലക്കാട് മഞ്ഞപ്രയിൽ ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി. മഞ്ഞപ്ര സ്വദേശിയായ പ്രമോദാണ് ഭാര്യ കാർത്തികയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

തുടർന്ന് ഇയാൾ സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.

വടക്കാഞ്ചേരി മഞ്ഞപ്ര ബസ്‌സ്റ്റോപ്പിന് സമീപം രാവിലെ ആറ് മണിയോടെയാണ് സംഭവം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഭാര്യ കുതറി മാറിയതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133934/he-poured-petrol-on-his-wifes-body-and-set-it-on-fire-the-young-man-is-in-serious-condition)