---
title: "ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ ബാഗിൽ രണ്ടര കിലോ കഞ്ചാവ് കണ്ടെത്തി"
english_title: "In the absence of the owner, two and a half kilos of ganja were found in the bag"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133864/in-the-absence-of-the-owner-two-and-a-half-kilos-of-ganja-were-found-in-the-bag"
published_at: "2023-07-26T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0e4d095dc7_news-card.jpg"
keywords: []
---

# ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ ബാഗിൽ രണ്ടര കിലോ കഞ്ചാവ് കണ്ടെത്തി

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കേരള റെയിൽവേ പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശാനുസരണം യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ആർ.പി.എഫ്, കേരള റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ടര കിലോഗ്രാം കഞ്ചാവ് പിടികൂടി.

## Article Content

**കണ്ണൂർ:** കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കേരള റെയിൽവേ പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശാനുസരണം യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ആർ.പി.എഫ്, കേരള റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ടര കിലോഗ്രാം കഞ്ചാവ് പിടികൂടി.

രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്കു ഭാഗത്ത് ഉടമസ്ഥൻ ഇല്ലാത്ത ബാഗ് പരിശോധിച്ചതിനെ തുടർന്നാണ് രണ്ടര കിലോഗ്രാം ലഹരി കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ വി ഉമേഷന്‍, സബ് ഇൻസ്പെക്ടർ പി കെ അക്ബർ, ഇൻസ്പെക്ടർ ബിനോയ് ആന്റണി, എസ് ഐ.വിനോദ്, എ.എസ്. ഐ മനോജ്‌, പ്രസീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ പരിശോധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133864/in-the-absence-of-the-owner-two-and-a-half-kilos-of-ganja-were-found-in-the-bag)