---
title: "പോക്സോ കേസ്: സ്കൂൾ അധ്യാപകനെ കോടതി വെറുതേ വിട്ടു "
english_title: "POCSO case: Court acquits school teacher"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133860/pocso-case-court-acquits-school-teacher"
published_at: "2023-07-26T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0e35fa4b9b_pocso.jfif"
keywords: []
---

# പോക്സോ കേസ്: സ്കൂൾ അധ്യാപകനെ കോടതി വെറുതേ വിട്ടു 

> **Lead Summary:** **കണ്ണൂർ: **പോക്സോ കേസിൽ സ്കൂൾ അധ്യാപകനെ കോടതി വെറുതേ വിട്ടു. മയ്യിൽ പോലീസ് ചാർജ് ചെയ്ത കേസിൽ ചട്ടുകപ്പാറ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ സതീഷ് തോപ്രത്ത് ആണ് കുറ്റക്കാരനല്ലെന്ന് കണ്ട് കണ്ണൂർ പോക്സോ പ്രത്യേക കോടതി വെറുതേ വിട്ടത്.

## Article Content

**കണ്ണൂർ: **പോക്സോ കേസിൽ സ്കൂൾ അധ്യാപകനെ കോടതി വെറുതേ വിട്ടു. മയ്യിൽ പോലീസ് ചാർജ് ചെയ്ത കേസിൽ ചട്ടുകപ്പാറ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ സതീഷ് തോപ്രത്ത് ആണ് കുറ്റക്കാരനല്ലെന്ന് കണ്ട് കണ്ണൂർ പോക്സോ പ്രത്യേക കോടതി വെറുതേ വിട്ടത്.

ചിത്രം വരച്ച്‌ പഠിപ്പിക്കുമ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികളോട് മോശമായി പെരുമാറി എന്നായിരുന്നു അധ്യാപകനിൽ ചുമത്തിയ കുറ്റം. കഴിഞ്ഞ വർഷം ജൂലായ് 26-നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ബി.പി ശശീന്ദ്രനും പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രീതാ കുമാരിയും ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133860/pocso-case-court-acquits-school-teacher)