---
title: "ബസിവെച്ച്  11 കാരനെ ലൈംഗീക അതിക്രമത്തിനിരയാക്കിയ  മധ്യവയസ്കന് 5 വർഷം  തടവും 50000 രൂപ പിഴയും "
english_title: "#Middle-aged man gets 5 years in jail and fines Rs 50,000 for #sexually assaulting 11-year-old"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133857/middle-aged-man-gets-5-years-in-jail-and-fines-rs-50000-for-sexually-assaulting-11-year-old"
published_at: "2023-07-26T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0e24d6a210_news-card.jpg"
keywords: []
---

# ബസിവെച്ച്  11 കാരനെ ലൈംഗീക അതിക്രമത്തിനിരയാക്കിയ  മധ്യവയസ്കന് 5 വർഷം  തടവും 50000 രൂപ പിഴയും 

> **Lead Summary:** **തളിപ്പറമ്പ: **ബസ് യാത്രക്കിടെ 11 കാരനെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് വ്യത്യസ്ത വകുപ്പുകളിലായി അഞ്ച് വർഷം തടവും അൻപതിനായിരം രൂപ പിഴയും.

## Article Content

**തളിപ്പറമ്പ: **ബസ് യാത്രക്കിടെ 11 കാരനെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് വ്യത്യസ്ത വകുപ്പുകളിലായി അഞ്ച് വർഷം തടവും അൻപതിനായിരം രൂപ പിഴയും.

നുച്യാട് മണിപ്പാറ സ്വദേശി വലിയകട്ടയിൽ ജയിംസ് (55) നെയാണ് തളിപ്പറമ്പ അതിവേഗ പോക്സോകോടതി ജഡ്ജി.ആർ.രാജേഷ് ശിക്ഷിച്ചത്.

2018 സംപ്തബർ മാസമാണ് ശ്രീകണ്ഠാപുരത്ത് നിന്നും പൈസക്കരിയിലെക്കുള്ള ബസിൽ മാതാവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. പയ്യാവൂർ പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133857/middle-aged-man-gets-5-years-in-jail-and-fines-rs-50000-for-sexually-assaulting-11-year-old)