---
title: "പരിയാരം സ്റ്റേഷനിലുള്ള വധശ്രമക്കേസിലെ പ്രതി ആറ് വർഷത്തിനുശേഷം പിടിയിൽ"
english_title: "Accused in Pariyaram station attempted murder case arrested after six years"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133835/accused-in-pariyaram-station-attempted-murder-case-arrested-after-six-years"
published_at: "2023-07-26T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0d3f26c0a2_news-card.jpg"
keywords: []
---

# പരിയാരം സ്റ്റേഷനിലുള്ള വധശ്രമക്കേസിലെ പ്രതി ആറ് വർഷത്തിനുശേഷം പിടിയിൽ

> **Lead Summary:** **പരിയാരം:** വധശ്രമ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ പരിയാരം കോരൻപീടിക സ്വദേശി റമീസ് ബയാൻ നെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയത്.

## Article Content

**പരിയാരം:** വധശ്രമ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ പരിയാരം കോരൻപീടിക സ്വദേശി റമീസ് ബയാൻ നെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയത്.

പരിയാരം സ്റ്റേഷൻ പരിധിയിൽ 2017ൽ നടന്ന വധശ്രമക്കേസിൽ പ്രതിയായിരുന്ന റമീസ്‌ വിദേശത്തു നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയതോടെയാണ് പിടിയിലായത്.

കോടതി വാറണ്ട് പുറപ്പെടുവിച്ചതിനാൽ വിമാനത്താവള അധികൃതർ റമീസിനെ തടഞ്ഞുവെച്ച് പരിയാരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പരിയാരം എസ്.ഐ.കെ.വി.സതീശൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിമാനത്താവളത്തിൽ എത്തിയാണ് റമീസിനെ അറസ്റ്റ് ചെയ്തത്. കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്താവള അധികൃതർ പ്രതിയെ തിരിച്ചറിയുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133835/accused-in-pariyaram-station-attempted-murder-case-arrested-after-six-years)