---
title: "#electricitycharge വൈദ്യുതി സർച്ചാർജിൽ വർധന; ഓ​ഗസ്റ്റ് മുതൽ നടപ്പിലാവും"
english_title: "Increase in #electricity surcharge; It will be implemented from August"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133781/increase-in-electricity-surcharge-it-will-be-implemented-from-august"
published_at: "2023-07-26T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0b37749681_Untitled-2-web.jpg"
keywords: []
---

# #electricitycharge വൈദ്യുതി സർച്ചാർജിൽ വർധന; ഓ​ഗസ്റ്റ് മുതൽ നടപ്പിലാവും

> **Lead Summary:** **തിരുവനന്തപുരം: **വൈദ്യുതി സർച്ചാർജ് ഓ​ഗസ്റ്റ് മുതൽ വർധിക്കും. വൈദ്യുതി സർച്ചാർജായി ഓ​ഗസ്റ്റ് മുതൽ നൽകേണ്ടത് യൂണിറ്റിന് 19 പൈസയാണ്. ജൂലൈയിൽ ഇത് 18 പൈസയായിരുന്നു. വൈദ്യുതി ബോർഡ് സർച്ചാർജിൽ ഒരു പൈസ കൂട്ടിയതുകൊണ്ടാണ് വർധന.

## Article Content

**തിരുവനന്തപുരം: **വൈദ്യുതി സർച്ചാർജ് ഓ​ഗസ്റ്റ് മുതൽ വർധിക്കും. വൈദ്യുതി സർച്ചാർജായി ഓ​ഗസ്റ്റ് മുതൽ നൽകേണ്ടത് യൂണിറ്റിന് 19 പൈസയാണ്. ജൂലൈയിൽ ഇത് 18 പൈസയായിരുന്നു. വൈദ്യുതി ബോർഡ് സർച്ചാർജിൽ ഒരു പൈസ കൂട്ടിയതുകൊണ്ടാണ് വർധന.

ഓഗസ്റ്റിൽ യൂണിറ്റിന് 10 പൈസ സർച്ചാർജ് ഈടാക്കാനുള്ള വിജ്ഞാപനം ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച ഒമ്പതുപൈസ സർച്ചാർജ് നിലവിലുണ്ട്. ഇതും രണ്ടും ചേർന്നാണ് 19 പൈസ ആവുന്നത്.

സ്വമേധയാ സർച്ചാർജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ച് കഴിഞ്ഞ മൂന്നുമാസമായി വൈദ്യുതി ബോർഡ് സർച്ചാർജ് ഈടാക്കുന്നുണ്ട്. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒമ്പതുപൈസ സർച്ചാർജ് ഒക്ടോബർവരെ തുടരും. അതിനുശേഷം ഇത് പുനഃപരിശോധിക്കുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133781/increase-in-electricity-surcharge-it-will-be-implemented-from-august)