---
title: "സീതിസാഹിബ് സ്കൂൾ മാനേജരെ മാറ്റിയ നടപടി,പിണറായി സർക്കാറിന്റെ രാഷ്ട്രീയ തീരുമാനം, നിയമപരമായി പോരാടും; പി.കെ. സുബൈർ"
english_title: "Pinarayi government's political decision will be fought legally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133680/pinarayi-governments-political-decision-will-be-fought-legally"
published_at: "2023-07-25T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bff2d52e779_news-card.jpg"
keywords: []
---

# സീതിസാഹിബ് സ്കൂൾ മാനേജരെ മാറ്റിയ നടപടി,പിണറായി സർക്കാറിന്റെ രാഷ്ട്രീയ തീരുമാനം, നിയമപരമായി പോരാടും; പി.കെ. സുബൈർ

> **Lead Summary:** **തളിപ്പറമ്പ: **സീതിസാഹിബ് സ്കൂൾ മാനേജരെ മാറ്റിയ നടപടി,പിണറായി സർക്കാറിന്റെ രാഷ്ട്രീയ തീരുമാനം, നിയമപരമായി പോരാടും. പി.കെ. സുബൈർ, ബഹുമാനപ്പെട്ട ഹൈക്കോടതിയും കേരള വഖഫ് ബോർഡും പല തവണ കേൾക്കുകയും വിസ്തരിക്കുകയും ചെയ്തതിനുശേഷം തള്ളിക്കളഞ്ഞ പരാതിയുടെ പേരിലാണ് തീർത്തും രാഷ്ട്രീയ പ്രേരിതവും രാഷ്ട്രീയ തീരുമാനത്തിന്റെയും ഭാഗമായി പിണറായി സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഡിപ്പാർട്ട്മെൻറ് അന്യായമായി സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജറെ സ്ഥാനത്തുനിന്ന് മാറ്റി സ്കൂൾ ഭരണം ഡിപ്പാർട്ട്മെന്റിനെ ഏല്പിച്ചിരിക്കുന്നത്.

## Article Content

**തളിപ്പറമ്പ: **സീതിസാഹിബ് സ്കൂൾ മാനേജരെ മാറ്റിയ നടപടി,പിണറായി സർക്കാറിന്റെ രാഷ്ട്രീയ തീരുമാനം, നിയമപരമായി പോരാടും. പി.കെ. സുബൈർ, ബഹുമാനപ്പെട്ട ഹൈക്കോടതിയും കേരള വഖഫ് ബോർഡും പല തവണ കേൾക്കുകയും വിസ്തരിക്കുകയും ചെയ്തതിനുശേഷം തള്ളിക്കളഞ്ഞ പരാതിയുടെ പേരിലാണ് തീർത്തും രാഷ്ട്രീയ പ്രേരിതവും രാഷ്ട്രീയ തീരുമാനത്തിന്റെയും ഭാഗമായി പിണറായി സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഡിപ്പാർട്ട്മെൻറ് അന്യായമായി സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജറെ സ്ഥാനത്തുനിന്ന് മാറ്റി സ്കൂൾ ഭരണം ഡിപ്പാർട്ട്മെന്റിനെ ഏല്പിച്ചിരിക്കുന്നത്.

ഇതിനെതിരെ നിയമപരമായി പോരാടും. 2013 ൽ നിലവിൽ വന്ന നിലവിലുള്ള തളിപ്പറമ്പ ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ 18 അംഗ പ്രവർത്തക സമിതിയിലും എട്ടംഗ ഭാരവാഹികളിലും ഉൾപെട്ടതാണ് സ്കൂൾ മാനേജറും. അതുകൊണ്ടുതന്നെ നിലവിലുള്ള കമ്മിറ്റിയുടെ കാലാവധിക്ക് ശേഷം 18 പേരും കെയർ ടേക്കർ ഭരണസമിതിയായിട്ടാണ് തുടരുന്നത് .

ആ പേര് പറഞ്ഞ് അതിൽ നിന്ന് മറ്റെല്ലാ ഭാരവാഹികളെയും അംഗങ്ങളെയും തുടരാൻ അനുവദിക്കുകയും മാനേജറെ മാത്രം മാറ്റുകയും ചെയ്തതിന് എന്ത് ന്യായമാണ് ഉള്ളതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. പരാതിക്കാരൻ രണ്ടു വർഷമായി എന്നെ വ്യക്തിപരമായി വേട്ടയാടുകയാണ്.

അതിന് അധാർമിക പിന്തുണയാണ് സിപിഎം നൽകിവരുന്നത്. ആദ്യം വഖഫ് ബോർഡിനെ ഉപയോഗപ്പെടുത്തി ഇതുപോലെ എന്നെ മാറ്റിയിരുന്നു.അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഹൈക്കോടതി ആ തീരുമാനം റദ്ദ് ചെയ്യുകയായിരുന്നു. നിയമപരമായി തെരഞ്ഞെടുക്കപ്പെടുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസർ തുടരാൻ അനുവദിക്കുകയും ചെയ്ത മാനേജറെ മാറ്റുന്നത് അന്യായവും നിയമവിരുദ്ധവുമാന്നെന്ന് അന്ന് ഹൈക്കോടതി പരാമർശിച്ചു.

പരാതിക്കാരൻ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ അവാസ്തവമാണെന്നും ഹൈക്കോതി കണ്ടെത്തി. തുടർന്ന് വഖഫ് ബോർഡ് എന്നെ കേൾക്കുകയും വസ്തുതകൾ മനസ്സിലാക്കുകയും ചെയ്തപ്പോൾ എന്നെ നീക്കിയ ആദ്യ ഉത്തരവ് മരവിപ്പിച്ച് എന്നെ തുടരാൻ അനുവദിച്ച് പുതിയ ഉത്തരവ് ഇറക്കി വഖഫ് ബോർഡും തെറ്റുതിരുത്തി. ഹൈക്കോടതിയിലും വഖഫ് ബോർഡിലും പരാജയപ്പെട്ട പരാതിക്കാരനും സിപിഎമ്മും സർക്കാറിന്റെ ഒത്താശയോട് കൂടിയാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

ഇത് കൂക്കി തോൽപ്പിക്കുന്നതു പോലുള്ള പരിഹാസ്യമായ നടപടിയാണ്. ഇതും നിയമപരമായി നേരിടും. ട്രസ്റ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്തുവാൻ ബാധ്യസ്ഥരായ കേരള വഖഫ് ബോർഡ് തളിപ്പറമ്പ ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി പലതവണ ആവശ്യപ്പെട്ടിട്ടും 2018 ൽ നടന്ന ട്രസ്റ്റ് തിരഞ്ഞെടുപ്പിനെതിരെ ഹൈക്കോടതിയിൽ നടക്കുന്ന കേസിന്റ പേരും പറഞ്ഞ് ട്രസ്റ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താതെ നീട്ടിക്കൊണ്ടുപോകുന്നത് സിപിഎമ്മിന്റെ ഒളി അജണ്ടയുടെ ഭാഗമാണ്.

ഒരു ഭാഗത്ത് കേസ് നടത്തുവാൻ പ്രോൽസാഹനം നൽകി ട്രസ്റ്റ് ഭരണത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും അത് മുതലെടുത്ത് മറുഭാഗത്ത് സ്കൂളിന്റെയും ട്രസ്റ്റിന്റെയും ഭരണം കയ്യിൽ ഒതുക്കുകയും ചെയ്യുക എന്നതാണ് സിപിഎമ്മിന്റെ അജണ്ട.അതിൻറെ ആദ്യപടിയാണ് സ്കൂളിലെ ഈ ഉദ്യോഗസ്ഥ ഭരണ തീരുമാനം.

താഴ്ചയുടെ അടിത്തട്ടിൽ നിന്ന് നിരവധി മഹൽ വ്യക്തിത്വങ്ങളുടെ കഠിനാദ്ധ്വാനത്തിൽ വളർത്തിയെടുത്തതാണ് സീതി സാഹിബ് സ്കൂൾ. അതേ പാത തുടർന്നാണ് കഴിഞ്ഞ 10 വർഷമായി ഞങ്ങളും സ്കൂളിൽ പല വികസനങ്ങൾ കൊണ്ട് വന്നതും അതുല്യ നന്മകൾ നടപ്പാക്കിയതും.

2013 ൽ രണ്ടക്കം തികയാത്ത Full A+ ഇന്ന് മൂന്നക്കം കടന്ന് സംസ്ഥാന ശരാശരിക്കൊപ്പമെത്തി നിൽക്കുന്നത് ഉൾപ്പെടെ ഗുണമേന്മാ വിദ്യാഭ്യാസത്തിന്റെ നറുകയിൽ സീതി എത്തിയിരിക്കുന്നത് മാനേജ്മെന്റിന്റെയും അധ്യാപരുടെയും രക്ഷിതാക്കളുടെയും സമർപ്പണത്തിന്റെ ഫലമായിട്ടാണ്.

എന്നാൽ സീതിയെ തകർക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. അതിന് ചിലർ ഒത്താശയും ചെയ്യുന്നു. കാലഹരണ പ്രത്യയശാസ്ത്രത്തിന്റെയും അക്രമ രാഷ്ട്രീയത്തിന്റെയും പേരിൽ എന്നും സിപിഎമ്മിനോട് കടുത്ത നിലപാടെടുത്തവരോട് കാണിക്കുന്ന പകപോക്കലാണ് ഇതിന്റെ പിന്നിലും. ഇതുകൊണ്ടൊന്നും പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല.

അതി ശക്തമായി തന്നെ നിലപാട് തുടരുകയും സിപിഎമ്മിന്റെ നെറികടുകൾക്കെതിരെ ഇനിയും പ്രതികരിക്കുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133680/pinarayi-governments-political-decision-will-be-fought-legally)