---
title: "#AWAK നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ കലാകാരന്മാർ പ്രവർത്തിക്കണം; അവാക്"
english_title: "#AWAK"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133600/awak"
published_at: "2023-07-25T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfa2f75bfc4_news-card.jpg"
keywords: []
---

# #AWAK നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ കലാകാരന്മാർ പ്രവർത്തിക്കണം; അവാക്

> **Lead Summary:** **കണ്ണപുരം: **നമ്മുടെ സാമൂഹ്യപരിഷ്കർത്താക്കൾ ത്യാഗത്തിലൂടെ നേടിയെടുത്ത നവോത്ഥാന മൂല്യങ്ങൾ നിലനിർത്താൻ കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ചെറുകുന്ന് - കണ്ണപുരം മേഖലാ കലാകാര കുടുംബസംഗമം അഭിപ്രായപ്പെട്ടു.

## Article Content

**കണ്ണപുരം: **നമ്മുടെ സാമൂഹ്യപരിഷ്കർത്താക്കൾ ത്യാഗത്തിലൂടെ നേടിയെടുത്ത നവോത്ഥാന മൂല്യങ്ങൾ നിലനിർത്താൻ കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ചെറുകുന്ന് - കണ്ണപുരം മേഖലാ കലാകാര കുടുംബസംഗമം അഭിപ്രായപ്പെട്ടു.

സംഗമം നാടക-സിനിമ ആർട്ടിസ്റ്റ് പ്രകാശൻ ചെങ്ങൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പുരുഷൻ ചെറുകുന്ന് അധ്യക്ഷത വഹിച്ചു. പി.കെ. പത്മനാഭൻ നായർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ നാടകങ്ങൾ അവതരിപ്പിച്ച 6 കലാസമിതികളെയും അതിലെ മികച്ച നടീനടന്മാരെയും സംവിധായകനെയും സാങ്കേതിക പ്രവർത്തകരെയും ആദരിച്ചു.

അവാക് സംസ്ഥാന പ്രസിഡൻറ് രാജേഷ് പാലങ്ങാട്ട്, ജിതേഷ് കണ്ണപുരം, ജില്ലാ പ്രസിഡന്റ് ഹരിദാസ് ചെറുകുന്ന്, സെക്രട്ടറി ബിന്ദു സജിത്ത് കുമാർ, ഭാരവാഹികളായ കെ. പി. സൂരജ് , പ്രേമലത പനങ്കാവ്, ഒ.നാരായണൻ , മേഖലാ സെക്രട്ടറി ജയരാജ് കൃഷ്ണൻ ,അനിൽ നരിക്കോട്, മധുസൂദനൻ, ഉമേഷ് കുമാർ കണ്ണപുരം, ടി.വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കരോക്കെ ഗാനമേളയും മനോജ് മുണ്ടേരി,സുനിൽ പാപ്പിനിശ്ശേരി എന്നിവരുടെ ഏകപാത്ര നാടകങ്ങളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133600/awak)