---
title: "#onlinefraud ഓൺലൈൻ തട്ടിപ്പ് സംഘം ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി, ഇരയായത് കണ്ണൂർ സ്വദേശികൾ"
english_title: "#online fraud gang has cheated about one crore rupees"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133578/online-fraud-gang-has-cheated-about-one-crore-rupees"
published_at: "2023-07-25T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf8e7e75270_download_(1).jfif"
keywords: []
---

# #onlinefraud ഓൺലൈൻ തട്ടിപ്പ് സംഘം ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി, ഇരയായത് കണ്ണൂർ സ്വദേശികൾ

> **Lead Summary:** **കണ്ണൂർ: **വീട്ടിലിരുന്ന് ബിസിനസ് ചെയ്ത് ലക്ഷങ്ങൾ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച മൂന്നു പേരിൽ നിന്നായി ഓൺലൈൻ തട്ടിപ്പ് സംഘം ഒരു കോടിയോളം രൂപ തട്ടിയെടുത്തു പരാതിയിൽ സൈബർ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ: **വീട്ടിലിരുന്ന് ബിസിനസ് ചെയ്ത് ലക്ഷങ്ങൾ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച മൂന്നു പേരിൽ നിന്നായി ഓൺലൈൻ തട്ടിപ്പ് സംഘം ഒരു കോടിയോളം രൂപ തട്ടിയെടുത്തു പരാതിയിൽ സൈബർ പോലീസ് കേസെടുത്തു.

തട്ടിപ്പുകാർ അയച്ചുകൊടുത്ത ലിങ്കിൽ പ്രവേശിച്ച പിണറായി വെണ്ടുട്ടായി സ്വദേശിനിയായ 28 കാരിയെ ഈ മാസം 14 മുതൽ 19 വരെയുള്ള കാലയളവിൽ ഓൺലൈൻ ആപ് വഴി 2,41,000 രൂപയും, കോയ്യോട് സ്വദേശി ഷിജിനിൽ നിന്നും ഇക്കഴിഞ്ഞ ഫെബ്രവരി 9 മുതൽ മാർച്ച് 17 വരെയുള്ള കാലയളവിൽ 26, 22,000 രൂപയും ,മയ്യിൽ എട്ടേയാർ സ്വദേശി വിനീത് വിജയനിൽ നിന്നും ഈ മാസം 13 മുതൽ 21 വരെ യുള്ള കാലയളവിൽ വീട്ടിൽ നിന്നും ടെലഗ്രാം ഗ്രൂപ്പ് വഴി 36,23,900 രൂപയുമാണ് സംഘം തട്ടിയെടുത്തത്.

തട്ടിപ്പിനിരയായവർ സൈബർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133578/online-fraud-gang-has-cheated-about-one-crore-rupees)