---
title: " തളിപ്പറമ്പില്‍ തൊഴിലുറപ്പ് തൊഴിലാളി തോട്ടില്‍ വീണ് മരിച്ചു"
english_title: "woman-falls-into-stream-dies-in-ariyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133547/woman-falls-into-stream-dies-in-ariyil"
published_at: "2023-07-25T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf7c901b21a_site-banner.jpg"
keywords: []
---

#  തളിപ്പറമ്പില്‍ തൊഴിലുറപ്പ് തൊഴിലാളി തോട്ടില്‍ വീണ് മരിച്ചു

> **Lead Summary:** തളിപ്പറമ്പ് (കണ്ണൂർ): പട്ടുവം അരിയിൽ തോട്ടിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. അരിയിലെ കല്ലുവളപ്പിൽ നാരായണി ആണ് മരിച്ചത്.

## Article Content

തളിപ്പറമ്പ് (കണ്ണൂർ): പട്ടുവം അരിയിൽ തോട്ടിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. അരിയിലെ കല്ലുവളപ്പിൽ നാരായണി ആണ് മരിച്ചത്.

തോട്ടിനു കുറുകെ സ്ഥാപിച്ച നടപ്പാലം മുറിച്ചുകടക്കുമ്പോൾ വഴുതി വീണാണ് അപകടം. നിറയെ വെള്ള​മുള്ള തോട്ടിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ അരകിലോമീറ്റർ ദൂരെനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133547/woman-falls-into-stream-dies-in-ariyil)