---
title: "അലിവ് ചാരിറ്റബിൾ സെല്ലിന്റെ കൂടപ്പിറപ്പിനൊരു സ്നേഹനിധി ധനസഹായം കൈമാറി"
english_title: "A donation has been handed over"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133423/a-donation-has-been-handed-over"
published_at: "2023-07-24T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bea67434a7f_news-card.jpg"
keywords: []
---

# അലിവ് ചാരിറ്റബിൾ സെല്ലിന്റെ കൂടപ്പിറപ്പിനൊരു സ്നേഹനിധി ധനസഹായം കൈമാറി

> **Lead Summary:** **തൃക്കരിപ്പൂർ: **ബീരിച്ചേരി അൽഹുദ ആർട്സ്& സ്പോർട്സ് ക്ലബ്ബിന്റെ അലിവ് ചാരിറ്റബിൾ സെല്ലിന്റെ കൂടെപ്പിറപ്പിനൊരു സ്നേഹനിധി പദ്ധതിയുടെ ഭാഗമായി പ്രവർത്തകരിൽ നിന്നും മണ്മറഞ്ഞു പോയവരുടെ കുടുംബങ്ങൾക്കുള്ള ധന സഹായം പ്രവർത്തകന്റെ കുടുംബത്തിന് വേണ്ടി ക്ലബ് സമാഹരിച്ച മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അന്നൂറ്റി രണ്ട് രൂപയുടെ ചെക്ക് എംപയർ ഗ്രൂപ്പ് ഡയറക്ടർ എൻ.കെ.പി.അബ്ദുൽ അസീസ് ബീരിച്ചേരി ജമാഅത് പ്രസിഡന്റ എൻ.കെ.പി.മുഹമ്മദ് കുഞ്ഞിക്ക് കൈമാറി.

## Article Content

**തൃക്കരിപ്പൂർ: **ബീരിച്ചേരി അൽഹുദ ആർട്സ്& സ്പോർട്സ് ക്ലബ്ബിന്റെ അലിവ് ചാരിറ്റബിൾ സെല്ലിന്റെ കൂടെപ്പിറപ്പിനൊരു സ്നേഹനിധി പദ്ധതിയുടെ ഭാഗമായി പ്രവർത്തകരിൽ നിന്നും മണ്മറഞ്ഞു പോയവരുടെ കുടുംബങ്ങൾക്കുള്ള ധന സഹായം പ്രവർത്തകന്റെ കുടുംബത്തിന് വേണ്ടി ക്ലബ് സമാഹരിച്ച മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അന്നൂറ്റി രണ്ട് രൂപയുടെ ചെക്ക് എംപയർ ഗ്രൂപ്പ് ഡയറക്ടർ എൻ.കെ.പി.അബ്ദുൽ അസീസ് ബീരിച്ചേരി ജമാഅത് പ്രസിഡന്റ എൻ.കെ.പി.മുഹമ്മദ് കുഞ്ഞിക്ക് കൈമാറി.

ക്ലബ് പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് യു.പി.ഫാസിൽ അധ്യക്ഷനായി ജനറൽ സെക്രട്ടറി മർസൂഖ് റഹ്മാന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ രക്ഷാധികാരികളായ ഫൈസൽ ഉസ്താദ്, കെ.പി.ഷാഫി, സമദ്.എ.ജി, വി.പി.എം.മുഹമ്മദ് കുഞ്ഞി എ.എഫ്.സി മാനേജർമാരായ വി.പി.പി.ഷുഹൈബ്, യു.പി.ഷാജഹാൻ, അലിവ് സെൽ ഡയറക്ടർമാരായ വി.പി.യു.മുഹമ്മദ്, യു.പി.ഫഹീം, വാർഡ് മെമ്പർ യു.പി.ഫായിസ് പ്രവർത്തകരായ അസ്ഹർ, ഇക്ബാൽ, ശാക്കിർ, സമീർ, ഇബ്രാഹിം , കെ.വി.പി.ഷുഹൈബ്, ജാബിർ, മനാഫ്, ഷുഹൈം, ഇബ്രാഹിം,സിനാൻ തുടങ്ങിയവർ സംബന്ധിച്ചു.

ട്രഷറർ എൻ.ഇസ്മായിൽ നന്ദി പറഞ്ഞു. ഇത് മൂന്നാമത് പ്രവർത്തകന്റെ കുടുംബത്തിനുള്ള സഹായമാണ് കൈമാറിയത്. ചുരുക്ക കാലങ്ങൾ കൊണ്ട് തന്നെ ലക്ഷകണക്കിന് രൂപയുടെ ചാരിറ്റി പ്രവർത്തനമാണ് ഇതിനോടകം ക്ലബ് നൽകി വരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133423/a-donation-has-been-handed-over)