---
title: "കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(25/07/2023) അവധി"
english_title: "school_holliday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133343/school_holliday"
published_at: "2023-07-24T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be69d63b7fb_new-copyyy.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(25/07/2023) അവധി

> **Lead Summary:** കണ്ണൂർ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. മണിക്കടവ് വിവിധ ഇടങ്ങളിൽ വെള്ളം കയറി.

## Article Content

കണ്ണൂർ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. മണിക്കടവ് വിവിധ ഇടങ്ങളിൽ വെള്ളം കയറി.

കോളയാട് കടവ് പാലവും വട്യംതോട് പാലവും വെള്ളത്തിനടിയിൽ. വെള്ളം പാലത്തിന്റെ മുകളിലൂടെ ഒഴുകുന്നു.

വനത്തിൽ ഉരുൾപൊട്ടിയതാണ് വെള്ളം കയറാൻ കാരണം.മണിക്കടവ് വാട്യംതോട് വയത്തൂർ മേഖലകളിൽ വെള്ളപൊക്കം.

ചപ്പാത്ത് പാലം മുങ്ങിയതിനാൽ അത് വഴിയുള്ള ഗതാഗതം നിലച്ചു.*ഉളിക്കലിന് സമീപം വ​ന​ത്തി​നു​ള്ളി​ല്‍ ഉ​രു​ള്‍​പൊ​ട്ടി; മു​ച്ചി​യാ​ട് പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു*

ഉളി​ക്ക​ലി​ന് സ​മീ​പം വ​ന​ത്തി​നു​ള്ളി​ല്‍ ഉ​രു​ള്‍​പൊ​ട്ടി. ക​ര്‍​ണാ​ട​ക വ​ന​ഭാ​ഗ​ത്താ​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്.മ​ല​വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ മു​ച്ചി​യാ​ട് പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133343/school_holliday)