---
title: "ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി, പുഴയിൽ ജലനിരപ്പ് ഉയരുന്നു"
english_title: "A landslide occurs in the forest near Ulikal, and the water level in the river rises"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133330/a-landslide-occurs-in-the-forest-near-ulikal-and-the-water-level-in-the-river-rises"
published_at: "2023-07-24T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be5ebe2fdb9_news-card.jpg"
keywords: []
---

# ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി, പുഴയിൽ ജലനിരപ്പ് ഉയരുന്നു

> **Lead Summary:** **കണ്ണൂര്‍: **ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി, പുഴയിൽ ജലനിരപ്പ് ഉയരുന്നു. കര്‍ണാടക വനഭാഗത്തായാണ് ഉരുള്‍പൊട്ടലുണ്ടായത്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്നു.

## Article Content

**കണ്ണൂര്‍: **ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി, പുഴയിൽ ജലനിരപ്പ് ഉയരുന്നു. കര്‍ണാടക വനഭാഗത്തായാണ് ഉരുള്‍പൊട്ടലുണ്ടായത്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. മ​ല​വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ നുച്ചി​യാ​ട് പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. ഇ​തോ​ടെ മ​ണി​ക്ക​ട​വ് അ​ങ്ങാ​ടി​യി​ല്‍ വെ​ള്ളം ക​യ​റി. നിലവില്‍ പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറിയിട്ടില്ല. കൂടുതല്‍ മലവെള്ളം ഒഴുകിയെത്തിയാല്‍ വീടുകളില്‍ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133330/a-landslide-occurs-in-the-forest-near-ulikal-and-the-water-level-in-the-river-rises)