---
title: "#youthleague നോർത്ത് കുപ്പത്ത് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം, വെട്ടി മാറ്റി നൽകി യൂത്ത്‌ ലീഗ് വൈറ്റ് ഗാർഡ്"
english_title: "A tree fell on top of a house in the North dump; What was left was a huge tragedy and replaced by the Youth League White Guard"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133323/a-tree-fell-on-top-of-a-house-in-the-north-dump-what-was-left-was-a-huge-tragedy-and-replaced-by-the-youth-league-white-guard"
published_at: "2023-07-24T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be59a72c9df_news-card.jpg"
keywords: []
---

# #youthleague നോർത്ത് കുപ്പത്ത് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം, വെട്ടി മാറ്റി നൽകി യൂത്ത്‌ ലീഗ് വൈറ്റ് ഗാർഡ്

> **Lead Summary:** **കുപ്പം:** നോർത്ത് കുപ്പത്ത് ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു.നോർത്ത് കുപ്പം സ്വദേശി അബ്ദുള്ള അസ്അദിയുടെ വീടിന് മുകളിലേക്കാണ് സമീപ വീട്ടിലെ മരം മറിഞ്ഞു വീണത്.

## Article Content

**കുപ്പം:** നോർത്ത് കുപ്പത്ത് ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു.നോർത്ത് കുപ്പം സ്വദേശി അബ്ദുള്ള അസ്അദിയുടെ വീടിന് മുകളിലേക്കാണ് സമീപ വീട്ടിലെ മരം മറിഞ്ഞു വീണത്.

രാവിലെ 7 മണിയോടെ ഉണ്ടായ അപകടത്തിൽ വീടിന് കേടുപാടുകൾ സംഭവിക്കാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.വീടിന് മുകളിൽ വീണ മരം മുസ്‌ലിം യൂത്ത്‌ ലീഗ് വൈറ്റ് ഗാർഡ് ജില്ലാ വൈസ് ക്യാപ്റ്റൻ അഷ്‌റഫ്‌ ബപ്പുവിന്റെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് അംഗങ്ങളായ അയ്യൂബ് മന്ന, മുസ്തഫ ചിറവക്ക്,എന്നിവർ വെട്ടി മാറ്റി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133323/a-tree-fell-on-top-of-a-house-in-the-north-dump-what-was-left-was-a-huge-tragedy-and-replaced-by-the-youth-league-white-guard)