---
title: "കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചാം ക്ലാസുകാരനെ ആക്രമിച്ചു"
english_title: "stray-dog-attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133300/stray-dog-attack"
published_at: "2023-07-24T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be457696701_dc-Cover-blettn0hj8o3gok43isvb63oa4-20211001165615.Medi.jpeg"
keywords: []
---

# കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചാം ക്ലാസുകാരനെ ആക്രമിച്ചു

> **Lead Summary:** കണ്ണൂർ: ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാരിപ്പറമ്പിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവിനെയാണ് തെരുവുനായ ആക്രമിച്ചത്. രാവിലെ ട്യൂഷന് പോകാനായി എത്തിയതായിരുന്നു വൈഷ്ണവ്.

## Article Content

കണ്ണൂർ: ജില്ലയിൽ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാരിപ്പറമ്പിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവിനെയാണ് തെരുവുനായ ആക്രമിച്ചത്. രാവിലെ ട്യൂഷന് പോകാനായി എത്തിയതായിരുന്നു വൈഷ്ണവ്.

ഇതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133300/stray-dog-attack)