---
title: "വൃദ്ധ ദമ്പതികളെ കൊച്ചുമകൻ വെട്ടിക്കൊന്നു"
english_title: "Murder "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133235/murder"
published_at: "2023-07-24T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be1f9acfcc2_Screenshot_20230724_121924_Chrome.jpg"
keywords: []
---

# വൃദ്ധ ദമ്പതികളെ കൊച്ചുമകൻ വെട്ടിക്കൊന്നു

> **Lead Summary:** **തൃശൂര്‍: **തൃശൂര്‍ വടക്കേക്കാട് കൊച്ചുമകന്‍ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി.

## Article Content

**തൃശൂര്‍: **തൃശൂര്‍ വടക്കേക്കാട് കൊച്ചുമകന്‍ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി.

വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയാണ് സംഭവം. അയല്‍വാസികളാണ് വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊച്ചുമകന്‍ മുന്ന എന്ന അക്മൽ ആണ്കൊ ലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇയാള്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

കൊലപാതകത്തിന് ശേഷം ഇയാള്‍ വീട്ടില്‍ നിന്നും പോയി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്. മുന്നയുടെ പിതാവ് നേരത്തെ മരിച്ചുപോയി.

മാതാവ് മറ്റൊരു വിവാഹം കഴിച്ചു. ഇതേത്തുടര്‍ന്ന് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് ഇയാള്‍ താമസിച്ചു വന്നിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133235/murder)