---
title: "ട്യൂഷന് പോയ സഹോദരങ്ങൾ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ചു"
english_title: "siblings-lost-life-after-falls-into-waterbody"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133144/siblings-lost-life-after-falls-into-waterbody"
published_at: "2023-07-24T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bdd0664cad6_102059635.jpg"
keywords: []
---

# ട്യൂഷന് പോയ സഹോദരങ്ങൾ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ചു

> **Lead Summary:** കോഴിക്കോട്: വെള്ളം നിറഞ്ഞുകിടന്ന കുഴിയിൽ വീണ് സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി കോരങ്ങാട് വട്ടക്കുരുവിൽ താമസിക്കുന്ന അബ്ദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ആഷിർ (ഏഴ്), മുഹമ്മദ് ആദി എന്നിവരാണ് മരിച്ചത്.

## Article Content

കോഴിക്കോട്: വെള്ളം നിറഞ്ഞുകിടന്ന കുഴിയിൽ വീണ് സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി കോരങ്ങാട് വട്ടക്കുരുവിൽ താമസിക്കുന്ന അബ്ദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ആഷിർ (ഏഴ്), മുഹമ്മദ് ആദി എന്നിവരാണ് മരിച്ചത്.

കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് ശുചിമുറി നിർമ്മാണത്തിന് വേണ്ടിയെടുത്ത കുഴിയിലാണ് വീണത്. കുട്ടികൾ ടീച്ചറുടെ അടുത്ത് എത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിൽ കുഴിയുടെ കരയിൽ ചെരിപ്പും പുസ്തകങ്ങളും കണ്ടെത്തുകയായിരുന്നു. തുടർന്ന് കുഴിയിൽ പരിശോധന നടത്തി. 

നാട്ടുകാർ ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം  ബന്ധുക്കൾക്ക് കൈമാറും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133144/siblings-lost-life-after-falls-into-waterbody)