---
title: "#keralarainupdates | സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി"
english_title: "kerala-rain-updates-schools-gets-leave-on-these-district-today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133142/kerala-rain-updates-schools-gets-leave-on-these-district-today"
published_at: "2023-07-24T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bdcdcc438d7_images_(2).jpeg"
keywords: []
---

# #keralarainupdates | സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം മഴ ശക്തമായതിന് തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് ജൂലൈ 24ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം മഴ ശക്തമായതിന് തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് ജൂലൈ 24ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അംഗനവാടി, സിബിഎസ്ഇ, ഐസിഎസ്ഇ സ്കുളുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ് ജില്ല കലക്ടർമാർ അറിയിച്ചു.

എന്നാൽ പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കലക്ടമാർ വ്യക്തമാക്കി. എന്നാൽ അവധിയെ തുടർന്ന നഷ്ടമാകുന്ന ക്ലാസുകൾ സ്ഥാപന മേധാവികൾ വിദ്യാർഥികൾക്ക് മറ്റൊരു ദിവസത്തേക്ക് സജ്ജമാക്കണം.

മഴക്കെടുതിയിൽ നിന്നും വിദ്യാർഥികളെ അകറ്റി നിർത്താനുള്ള നിർദേശങ്ങളും നൽകേണ്ടതാണെന്നും ജില്ല കളക്ടമാർ നിർദേശം നൽകി.

കണ്ണൂർ സർവ്വകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പ്രവേശനം മാറ്റി. വിവിധ ഡിപ്പാർട്ട്മെന്റുകളിലെയുജി പിജി പ്രവേശനങ്ങൾ മാറ്റി. കോളേജുകളിലെ യുജി പ്രവേശനവും മാറ്റിവെച്ചു. പ്രവേശന നടപടികൾ ചൊവ്വാഴ്ച നടക്കും 

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മുൻകൂട്ടി തീരുമാനിച്ചിരിക്കുന്ന സർവകലാശാല, മറ്റ് പരീക്ഷകൾക്കോ മാറ്റമില്ലെന്ന് കോഴിക്കോട് ജില്ല കലക്ടർ വ്യക്തമാക്കി.

ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്നാണ് മലയോര ജില്ലയായ വയനാട്ടിലും കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മൂന്ന് ജില്ലകൾക്ക് പുറമെ കാസർകോട് ജില്ലയിലും നാളെ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133142/kerala-rain-updates-schools-gets-leave-on-these-district-today)