---
title: "കെഎസ്ആർടിസി ബസ്  അനുവദിക്കണം: ഡിവൈഎഫ്ഐ "
english_title: "Ksrtc bus "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133117/ksrtc-bus"
published_at: "2023-07-23T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd60e2e1ff7_IMG-20230723-WA0196.jpg"
keywords: []
---

# കെഎസ്ആർടിസി ബസ്  അനുവദിക്കണം: ഡിവൈഎഫ്ഐ 

> **Lead Summary:** **ചട്ടുകപ്പാറ: **തലശ്ശേരി-കൂടാളി - വില്ലേജ്മുക്ക് - ചെറുവത്തല മൊട്ട വഴി പറശ്ശിനികടവിലേക്ക് കെഎസ്ആർടിസി ബസ്സ് അനുവദിക്കണമെന്ന് ഡിവൈഎഫ്ഐ വേശാല മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സി.പി.ഷിജു ഉൽഘാടനം ചെയതു.മേഖലാ കമ്മറ്റി പ്രസിഡണ്ട് പി.ഷിജു അദ്ധ്യക്ഷ്യം വഹിച്ചു.എ.സുകേഷ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.കണ്ടമ്പേത്ത് പ്രീതി അനുശോചന പ്രമേയം അവതരിപ്പിച്ചു.പി.ഷിജു പതാക ഉയർത്തി മേഖലാ സെക്രട്ടറി സി. നിജിലേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് ജോ: സെക്രട്ടറി ടി.കെ.ശിശിര, വൈസ് പ്രസിഡണ്ട് പി.പി. വിഷ്ണു, ബ്ലോക്ക് മെമ്പർമാരായ പി.ഹി തുൻ ,വി.അഖിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **തലശ്ശേരി-കൂടാളി - വില്ലേജ്മുക്ക് - ചെറുവത്തല മൊട്ട വഴി പറശ്ശിനികടവിലേക്ക് കെഎസ്ആർടിസി ബസ്സ് അനുവദിക്കണമെന്ന് ഡിവൈഎഫ്ഐ വേശാല മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സി.പി.ഷിജു ഉൽഘാടനം ചെയതു.മേഖലാ കമ്മറ്റി പ്രസിഡണ്ട് പി.ഷിജു അദ്ധ്യക്ഷ്യം വഹിച്ചു.എ.സുകേഷ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.കണ്ടമ്പേത്ത് പ്രീതി അനുശോചന പ്രമേയം അവതരിപ്പിച്ചു.പി.ഷിജു പതാക ഉയർത്തി മേഖലാ സെക്രട്ടറി സി. നിജിലേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് ജോ: സെക്രട്ടറി ടി.കെ.ശിശിര, വൈസ് പ്രസിഡണ്ട് പി.പി. വിഷ്ണു, ബ്ലോക്ക് മെമ്പർമാരായ പി.ഹി തുൻ ,വി.അഖിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

സെക്രട്ടറി - സി. നിജിലേഷ്

ജോ: സെക്രട്ടറി - എം.പി.വിശാഖ്, 

സി.ശ്രീബിഞ്ചു

പ്രസിഡണ്ട് - പി.ഷിജു

വൈസ് പ്രസിഡണ്ട് - പി.പി.പ്രസീത, വി.വി.അമൽ

ട്രഷറർ -കെ.പി. ബൈജേഷ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133117/ksrtc-bus)