---
title: "എം.എസ്.എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തേടിയുള്ള അനുമോദന യാത്ര ആരംഭിച്ചു"
english_title: "MSF beerichery q"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133116/msf-beerichery-q"
published_at: "2023-07-23T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd5ff8dfb49_IMG-20230723-WA0204.jpg"
keywords: []
---

# എം.എസ്.എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തേടിയുള്ള അനുമോദന യാത്ര ആരംഭിച്ചു

> **Lead Summary:** എം.എസ്.എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC,+2,ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തേടിയുള്ള അനുമോദന യാത്ര ആരംഭിച്ചു.

## Article Content

എം.എസ്.എഫ് ബീരിച്ചേരി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC,+2,ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തേടിയുള്ള അനുമോദന യാത്ര ആരംഭിച്ചു.

ബീരിച്ചേരി വാർഡ് പരിധിയില്പെട്ടുള്ള അൻപതോളം പ്രതിഭകൾക്കുള്ള സ്നേഹോപഹാരങ്ങളുമായിയുള്ള ശാഖാ എം.എസ്.എഫ് ന്റെ അനുമോദന പരിപാടി SSLC പരീക്ഷയിൽ മുഴുവൻ A+ നേടി വിജയിച്ച ഫാത്തിമ ഹസ്സന് ഉപഹാരം നൽകി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രെഷറർ ടി.പി.അഹ്മദ് ഹാജി ഉത്‌ഘാടനം നിർവ്വഹിച്ചു.

ജില്ലാ എം.എസ്.എഫ് സെക്രട്ടറി മർസൂഖ് റഹ്മാൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷുഹൈബ്.വി.പി.പി, പഞ്ചായത്ത് മെമ്പർ ഫായിസ്.യു.പി, സൗദി കെ.എം.സി.സി പ്രതിനിധി അസ്ഹർ.എം, പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് സുൻ സുനു.വി.പി.പി, കെ.എം.സി.സി പ്രതിനിധി ശരീഫ് പൊറോപ്പാട്, എൻ.ശാഹുൽഹമീദ്, ഇർഷാദ്.സി.കെ,ആഷിഫ്.എൻ ശാഖാ സെക്രട്ടറി സുഹൈറലി സുബൈർ,ട്രെഷറർ ഹാരിസ്,ഇബ്രാഹിം, ഷക്കീർ പ്രവർത്തകരായ നാസിം,മിർസാൻ,അസ്‌ലം തുടങ്ങിയവർ പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി മുഴുവൻ വിജയികളുടെയും വീട്ടിൽ വെച്ച് തന്നെ സ്നേഹോപഹാരം കൈമാറും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133116/msf-beerichery-q)