---
title: "#arivaranguaward അറിവരങ്ങ് കർഷക പുരസ്‌കാരം ഹകീം ഹാജിക്ക്"
english_title: "Hakeem Haji received the #arivarangu Award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133060/hakeem-haji-received-the-arivarangu-award"
published_at: "2023-07-23T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd3253538ec_news-card.jpg"
keywords: []
---

# #arivaranguaward അറിവരങ്ങ് കർഷക പുരസ്‌കാരം ഹകീം ഹാജിക്ക്

> **Lead Summary:** **തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ കർഷക പുരസ്കാരത്തിന് പി. എം അബ്ദുൾ ഹകീം ഹാജി അർഹനായി.

## Article Content

**തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ കർഷക പുരസ്കാരത്തിന് പി. എം അബ്ദുൾ ഹകീം ഹാജി അർഹനായി.

അറിവരങ്ങ് ഫലകവും കേരളത്തിന്റെ സവിശേഷ പ്രകൃതി പാനീയമായ ഇളനീരും അടങ്ങിയ പുരസ്‌കാരം ചിങ്ങം ഒന്ന് കർഷക പിറവി ദിനത്തിൽ സമർപ്പിക്കുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു.

കാർഷിക രംഗത്ത് സജീവമായ വ്യക്തികൾക്ക് നൽകുന്ന പുരസ്കാരത്തിന് അർഹനായ ഹകീം ഹാജി തോട്ടിക്കൽ സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133060/hakeem-haji-received-the-arivarangu-award)