---
title: " പൂക്കോത്ത് തെരുവിലെ കെ കണ്ണൻ മാസ്റ്റർ നിര്യാതനായി"
english_title: "#K Kannan Master (87) of #Pookoth street passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133059/k-kannan-master-87-of-pookoth-street-passed-away"
published_at: "2023-07-23T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd313551084_Untitled-2-web.jpg"
keywords: []
---

#  പൂക്കോത്ത് തെരുവിലെ കെ കണ്ണൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **പൂക്കോത്ത് തെരുവിലെ കെ കണ്ണൻ മാസ്റ്റർ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ്: **പൂക്കോത്ത് തെരുവിലെ കെ കണ്ണൻ മാസ്റ്റർ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തിൽ.

 തളിപ്പറമ്പ് ( കൊട്ടാരം) യു. പി സ്കളിൽ നിന്നും വിരമിച്ച പ്രഥമ അധ്യാപകനാണ്. 1971ലെ സെൻസസ് പ്രവർത്തനത്തിന് ഇന്ത്യൻ പ്രസിഡണ്ടിൻ്റെ വെള്ളിമെഡലും സർട്ടിഫിക്കേറ്റും ലഭിച്ചിരുന്നു.

കെ എ പി ടി യു തളിപ്പറമ്പ് താലൂക്ക് ജോ: സെക്രട്ടറി, തളിപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘം വൈസ് പ്രസിഡണ്ട്, തളിപ്പറമ്പ് ബി ഇ എം എൽ പി സ്കൂൾ ഗ്രൂപ്പ് കോ-ഓപ്പ: സൊസൈറ്റി സെക്രട്ടരി, തളിപ്പറമ്പ് ബ്ലോക്ക് ഖാദി പ്രൊഡ്യുസേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പ: സൊസൈറ്റി ഡയറക്ടർ, തളിപ്പറമ്പ് കോ- ഓപ്പ: ഹൗസ് ബിൽഡിoഗ് സൊസൈറ്റി, ഡയറക്ടർ, പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട്, കേരള പത്മശാലിയ സംഘം കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട്, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം നവീകരണ കമ്മിറ്റി അംഗം, കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൃച്ചംബരം യൂണിറ്റ് വൈസ് പ്രസിഡണ്ട്, തളിപ്പറമ്പ് സാംസ്ക്കാരിക വേദി അംഗം, തളിപ്പറമ്പ് സിറ്റിസൺ ഫോറം അംഗം, കേരള സീനിയർ സിറ്റിസൺ ഫോറം അംഗമായും പ്രവർത്തിച്ചിരുന്നു.

ഭാര്യ: യു.പത്മിനി. മക്കൾ: അജിത്കുമാർ , രാജഗോപാലൻ ( റൈറ്റ് ബ്രെയിൻ അഡ്വർടൈസ്മെൻ്റ്, പയ്യന്നൂർ), ദേവരാജൻ ( മെക്കാനിക്കൽ എഞ്ചിനീയർ, ദുബായ്), രേണുക ( വെള്ളൂർ). മരുമക്കൾ: വി ഷീന കുടുക്കിമൊട്ട (ഐഡിയൽ ഡക്കർ ,ഏഴാംമൈൽ), കെ കെ ബിന്ദു വെള്ളൂർ (ക്ലാർക്ക്, ടെക് നിക്കൽ എഡ്യുക്കേഷൻ ഡയക്ടറേറ്റ്, തിരുവനന്തപുരം), ടി റാണി (മാഹി), വി മുരളീധരൻ വെള്ളൂർ (മെക്കാനിക്കൽ എഞ്ചിനീയർ, മുൻ പ്രവാസി ).

സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ , കുഞ്ഞാക്കം (മാങ്ങാട് തെരു ). മൃതദേഹം പൂക്കോത്ത് തെരുവിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133059/k-kannan-master-87-of-pookoth-street-passed-away)