---
title: "#busaccidentkannur കണ്ണൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് ബസ്സ് കയറിയിറങ്ങി"
english_title: "#Bus and bike collide in Kannur, accident: The bus ran over the body of the biker"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133028/bus-and-bike-collide-in-kannur-accident-the-bus-ran-over-the-body-of-the-biker"
published_at: "2023-07-23T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd14ae5e2d1_Screenshot_20230723_172256_WhatsApp.jpg"
keywords: []
---

# #busaccidentkannur കണ്ണൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് ബസ്സ് കയറിയിറങ്ങി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സ്റ്റേറ്റ് ബാങ്കിന് സമീപം വാഹനാപകടം. ബസ്സും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രികന് പരിക്ക്. താവക്കര സ്വദേശി മുഹമ്മദ് റാഫിക്കിനാണ് പരിക്കേറ്റത്. 

## Article Content

**കണ്ണൂർ: **കണ്ണൂർ സ്റ്റേറ്റ് ബാങ്കിന് സമീപം വാഹനാപകടം. ബസ്സും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രികന് പരിക്ക്. താവക്കര സ്വദേശി മുഹമ്മദ് റാഫിക്കിനാണ് പരിക്കേറ്റത്. 

റാഫി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടായത്. പുതിയ ബസ്റ്റാന്റ് ഭാഗത്ത് നിന്ന് വന്ന ബൈക്ക് കണ്ണൂർ ആശുപത്രി ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനടിയിൽ പെടുകയായിരുന്നു.

ബസിന്റെ മുൻചക്രം ഇയാളുടെ മേൽ കേറിയിറങ്ങിയിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മയ്യിൽ റൂട്ടിൽ ഓടുന്ന ചങ്ങായി ബസ് ആണ് അപകടത്തിൽപ്പെട്ടത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133028/bus-and-bike-collide-in-kannur-accident-the-bus-ran-over-the-body-of-the-biker)