---
title: "മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു"
english_title: "The son stabbed his mother to death in the middle of the road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/133024/the-son-stabbed-his-mother-to-death-in-the-middle-of-the-road"
published_at: "2023-07-23T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd0ae220998_Untitled-2-web.jpg"
keywords: []
---

# മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു

> **Lead Summary:** **കൊല്ലം: **കൊട്ടാരക്കര ചെങ്ങമനാട് മകന്‍ അമ്മയെ നടുറോഡില്‍ വച്ച് കുത്തിക്കൊന്നു. പത്തനാംപുരം തലവൂര്‍ സ്വദേശി മിനിയാണ് കൊല്ലപ്പെട്ടത്. മകന്‍ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

## Article Content

**കൊല്ലം: **കൊട്ടാരക്കര ചെങ്ങമനാട് മകന്‍ അമ്മയെ നടുറോഡില്‍ വച്ച് കുത്തിക്കൊന്നു. പത്തനാംപുരം തലവൂര്‍ സ്വദേശി മിനിയാണ് കൊല്ലപ്പെട്ടത്. മകന്‍ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. മെയ് മാസം മുതല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു മിനി. രോഗം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ മകനെ വിളിച്ചുവരുത്തുകയായിരുന്നു.


അമ്മയെ വിളിച്ചുകൊണ്ടുപോകുന്നതിന് മുന്‍പ് കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ജോമോന്‍ പ്രശ്‌നം ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

തുടര്‍ന്ന് അമ്മയെ ബൈക്കില്‍ കൊണ്ടുപോകുമ്പോള്‍ ചെങ്ങമനാട് വച്ച് വാഹനം നിര്‍ത്തി. ഉടന്‍ തന്നെ കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് അമ്മയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നെഞ്ചിലും കഴുത്തിലുമായാണ് കുത്തി പരിക്കേല്‍പ്പിച്ചത്.

അതിന് ശേഷം പ്രദേശത്ത് പത്തുമിനിറ്റ് നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ലോറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ജോമോനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ജോമോന്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/133024/the-son-stabbed-his-mother-to-death-in-the-middle-of-the-road)