---
title: "കണ്ണൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തെരുവുനായകൾ വളഞ്ഞിട്ട് ആക്രമിച്ചു"
english_title: "In Kannur, a 6th class student was surrounded by stray dogs and attacked"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/132940/in-kannur-a-6th-class-student-was-surrounded-by-stray-dogs-and-attacked"
published_at: "2023-07-23T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcd47f8dee1_download_(3).jpg"
keywords: []
---

# കണ്ണൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തെരുവുനായകൾ വളഞ്ഞിട്ട് ആക്രമിച്ചു

> **Lead Summary:** **കണ്ണൂര്‍:** സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂര്‍ പിലാത്തറയില്‍ 11 വയസ്സുകാരിയെ തെരുവുനായകള്‍ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറ മേരി മാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷയാണ് കടിയേറ്റത്.

## Article Content

**കണ്ണൂര്‍:** സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂര്‍ പിലാത്തറയില്‍ 11 വയസ്സുകാരിയെ തെരുവുനായകള്‍ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറ മേരി മാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷയാണ് കടിയേറ്റത്.

രാവിലെ മദ്രസയില്‍നിന്നു വീട്ടിലേക്ക് പോകുമ്പോള്‍ ദേശീയപാതയ്ക്ക് സമീപത്തു വെച്ചായിരുന്നു ആക്രമണം. നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് കുട്ടിയെ നായ്ക്കളില്‍ നിന്ന് രക്ഷിച്ചത്. കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/132940/in-kannur-a-6th-class-student-was-surrounded-by-stray-dogs-and-attacked)